'പരിശീലനം ആരംഭിച്ചു, നല്ല ടച്ചിലാണ്'; രഞ്ജി ട്രോഫിക്കായി തയ്യാറെടുത്ത് രഹാനെയും പൂജാരയും

ഫോം കണ്ടെത്താന്‍ രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യയുടെ അജിങ്ക്യാ രഹാനെ
അജിൻക്യ രഹാനെ/ ട്വിറ്റർ
അജിൻക്യ രഹാനെ/ ട്വിറ്റർ

മുംബൈ: ഫോം കണ്ടെത്താന്‍ രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യയുടെ അജിങ്ക്യാ രഹാനെ. മുംബൈ ടീമിനൊപ്പം പരിശീലനം നടത്തുകയാണ് രഹാനെ ഇപ്പോള്‍. 

നല്ല ടച്ചിലാണ് രഹാനെ എന്ന് മുംബൈ പരിശീലകന്‍ അമോല്‍ മജുംദാര്‍ പറഞ്ഞു. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രഹാനെയെ കൂടാതെ പൂജാരയും രഞ്ജി ട്രോഫി കളിക്കുമെന്നാണ് സൂചന. 

30 ഇന്നിങ്‌സ് കളിച്ചതില്‍ നിന്ന് 810 റണ്‍സ് ആണ് പൂജാര കണ്ടെത്തിയത്‌

2021 ജനുവരി മുതല്‍ 30 ഇന്നിങ്‌സ് കളിച്ചതില്‍ നിന്ന് 810 റണ്‍സ് ആണ് പൂജാരയ്ക്ക് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 27.93. ഈ കാലയളവില്‍ 547 റണ്‍സ് ആണ് പൂജാര കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 20.25. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് 2-1ന് നഷ്ടപ്പെട്ടതോടെ സെലക്ടര്‍മാര്‍ കടുത്ത തീരുമാനം എടുത്തേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. 

സൗരാഷ്ട്ര ടീമിനൊപ്പമാണ് പൂജാര പരിശീലനം ആരംഭിച്ചത്. വ്യാഴാഴ്ച നെറ്റ്‌സില്‍ 90 മിനിറ്റാണ് പൂജാര ചെലവിട്ടത്. ബൗളര്‍മാരോട് തുടരെ റിവേഴ്‌സ് സ്വിറ് എറിയാനാണ് പൂജാര ആവശ്യപ്പെട്ടത്. നെറ്റ്‌സിലേക്ക് എത്തുമ്പോള്‍ എല്ലായ്‌പ്പോഴും പൂജാരയ്ക്ക് വ്യക്തമായ പദ്ധതികള്‍ ഉണ്ടെന്ന് സൗരാഷ്ട്ര പരിശീലകന്‍ നിരജ് ഒഡേഡ്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com