കോവിഡ് വ്യാപനം; കൂച് ബെഹാര്‍ ട്രോഫി പോരാട്ടം മാറ്റിവച്ചു

കോവിഡ് വ്യാപനം; കൂച് ബെഹാര്‍ ട്രോഫി പോരാട്ടം മാറ്റിവച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ കൂച്ച് ബെഹാര്‍ ട്രോഫി ക്രിക്കറ്റ് പോരാട്ടം മാറ്റിവച്ചു. അണ്ടര്‍ 19 വിഭാഗത്തിന്റെ പോരാട്ടം നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിരുന്നു. ഈ മാസം 11 മുതല്‍ നോക്കൗട്ട് പോരാട്ടങ്ങള്‍ നടക്കാനിരിക്കെയാണ് ടൂര്‍ണമെന്റ് മാറ്റാന്‍ ബിസിസിഐ തീരുമാനം എടുത്തത്. 

മഹാരാഷ്ട്രയിലെ പുനെയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ടീമുകളിലെ പല താരങ്ങള്‍ക്കും അതിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനിച്ചത്. 

എട്ട് ടീമുകളിലെ 56 താരങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡൊമസ്റ്റിക്ക് പോരാട്ടങ്ങള്‍ എല്ലാം നിര്‍ത്തി വയ്ക്കാന്‍ ബിസിസിഐ ഈ മാസം അഞ്ചിന് തീരുമാനിച്ചിരുന്നു. അപ്പോഴും കൂച് ബെഹാര്‍ ട്രോഫി തുടരാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ഈ ടൂര്‍ണമെന്റും തത്കാലികമായി നിര്‍ത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com