വിവാദ വാര്‍ത്താ സമ്മേളനം; കോഹ്‌ലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഗാംഗുലി മുതിര്‍ന്നതായി സൂചന

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് മുന്‍പായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗാംഗുലിക്ക് എതിരെ ഉള്‍പ്പെടെ കോഹ്‌ലി പ്രതികരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിവാദ പ്രസ് കോണ്‍ഫറന്‍സിന് പിന്നാലെ വിരാട് കോഹ്‌ലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുതിര്‍ന്നിരുന്നതായി റിപ്പോര്‍ട്ട്. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് മുന്‍പായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗാംഗുലിക്ക് എതിരെ ഉള്‍പ്പെടെ കോഹ്‌ലി പ്രതികരിച്ചത്. 

തന്റെ വാക്കുകളെ തള്ളി ഉള്‍പ്പെടെ കോഹ് ലി നടത്തിയ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടി കാരണം കാണിക്കല്‍ നോട്ടീസ് കോഹ് ലിക്ക് അയക്കാനാണ് ഗാംഗുലി തുനിഞ്ഞത്. എന്നാല്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇടപെടുകയും ഗാംഗുലിയെ പിന്തിരിപ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടീമിനെ അലോസരപ്പെടുത്താതിരിക്കാന്‍

സൗത്ത് ആഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്ക് ഇടയില്‍ ടീമിനെ അലോസരപ്പെടുത്താതിരിക്കാനാണ് ജയ് ഷാ നിര്‍ദേശിച്ചത്. ടി20 ക്യാപ്റ്റന്‍സി രാജിവെക്കരുത് എന്ന് കോഹ്‌ലിയോട് ആവശ്യപ്പെട്ടിരുന്നതായാണ് ഗാംഗുലി പ്രതികരിച്ചിരുന്നത്. എന്നാല്‍ തന്നോട് ആരും ടി20 ക്യാപ്റ്റന്‍സി രാജി വെക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കോഹ് ലി പ്രതികരിച്ചത്. 

എന്നാല്‍ കോഹ് ലിയുടെ ഈ വാദം ചീഫ് സെലക്ടറും തള്ളിയിരുന്നു. സെലക്ഷന്‍ കമ്മറ്റിയിലുള്ള എല്ലാവരും കോഹ് ലിയോട് ടി20 നായകത്വം രാജിവെക്കരുത് എന്നാണ് ആവശ്യപ്പെട്ടിരുന്നത് എന്നും ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ പറഞ്ഞു. ഏകദിന നായക സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യവും നേരത്തെ കോഹ് ലിയെ അറിയിച്ചിരുന്നതായാണ് ചീഫ് സെലക്ടര്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com