അണ്ടർ 19 ലോകകപ്പ് മത്സരത്തിന് ഇടയിൽ ഭൂചലനം, 5.2 തീവ്രത രേഖപ്പെടുത്തി

അ​യർലൻഡ്-സിംബാബ്വെ മത്സരത്തിന് ഇടയിലാണ് പോർട്ട് ഓഫ് സ്പെയ്നിലെ ക്യൂൻസ് പാർക്ക് ഓവലിൽ ഭൂചലനം ഉണ്ടായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജമൈക്ക: അണ്ടർ 19 ലോകകപ്പ് മത്സരത്തിന് ഇടയിൽ ഭൂചലനം.അ​യർലൻഡ്-സിംബാബ്വെ മത്സരത്തിന് ഇടയിലാണ് പോർട്ട് ഓഫ് സ്പെയ്നിലെ ക്യൂൻസ് പാർക്ക് ഓവലിൽ ഭൂചലനം ഉണ്ടായത്.

ഭൂചലനം ഉണ്ടായത് ​ഗ്രൗണ്ടിലെ കളിക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പോർട്ട് ഓഫ് സ്പെയ്ൻ തീരത്ത് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണ് സ്റ്റേഡിയത്തിലുമുണ്ടായത്. കമന്ററി ബോക്സിനുള്ളിൽ പ്രകമ്പനം അനുഭവപ്പെട്ടതോടെ കമന്റേറ്റർമാർ ഇതേ കുറിച്ച് പറഞ്ഞു.സിംബാബ്വെ ഇന്നിങ്സിന്റെ ആറാം ഓവറിലാണ് ഭൂചലനം ഉണ്ടായത്. 20 സെക്കന്റ് പ്രകമ്പനം അനുഭവപ്പെട്ടു. 

കളിയിലേക്ക് വന്നാൽ, സിംബാബ്വെയെ 8 വിക്കറ്റിന് അയർലൻഡ് തോൽപ്പിച്ചു. 166 റൺസിന് സിംബാബ്വെ ഇന്നിങ്സ് ഒതുക്കാൻ അയർലൻഡിന് കഴിഞ്ഞു. 5 വിക്കറ്റ് വീഴ്ത്തിയ പേസർ മുസമിൽ ഷെർസാദ് ആണ് ഇതിന് അയർലൻഡിനെ സഹായിച്ചത്. അർധ ശതകം നേടിയ ക്യാപ്റ്റൻ ടിം ടെക്ടറിന്റെ മികവിൽ അയർലൻഡ് വിജയ ലക്ഷ്യം മറികടന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com