ലണ്ടന്‍: ഇറ്റലിക്കെതിരെ അര്‍ജന്റീനയുടെ ആദ്യ ഗോളിനും രണ്ടാമത്തെ ഗോളിനും വഴിയൊരുക്കിയത് മെസിയാണ്. അതിനൊപ്പം ഇറ്റാലിയന്‍ ഗോള്‍മുഖത്തെ വിറപ്പിച്ച എണ്ണം പറഞ്ഞ മുന്നേറ്റങ്ങള്‍. എന്നാല്‍ വെംബ്ലിയിലെ 90,000ത്തോളം വരുന്ന കാണികളേയും ലോകമെമ്പാടുമുള്ള ആരാധകരേയും ആനന്ദിപ്പിച്ച മെസിയുടെ സോളോ മുന്നേറ്റം മറ്റെന്തിനേക്കാളും മുന്‍പില്‍ നില്‍ക്കും.
കളിയുടെ 64ാം മിനിറ്റിലാണ് മെസി മറ്റൊരു അത്ഭുത ഗോളിലേക്ക് എത്തിയേക്കും എന്ന് തോന്നിച്ചത്. പ്രതിരോധത്തിലേക്ക് വന്ന മെസി ജോര്‍ജീഞ്ഞോയുടെ കാലുകളില്‍ നിന്ന് അനായാസം പന്ത് കൈക്കലാക്കി. ഇത് കണ്ട് സ്തംബധനായ ജോര്‍ജിനോ നില്‍ക്കുമ്പോഴേക്കും പന്തുമായി മെസി പാഞ്ഞു.
മൂന്ന് ഇറ്റാലിയന്‍ താരങ്ങളാണ് മെസിയുടെ സോളോ റണ്ണിന് തടയിടാനായി മുന്‍പിലോടിയത്. പക്ഷേ തന്റെ ഇടത് കാലുകൊണ്ട് മെസി ഷോട്ട് ഉതിര്‍ക്കുന്നത് തടയാന്‍ ഇവര്‍ക്കായില്ല. എന്നാല്‍ ശരിയായ പൊസിഷനില്‍ നിന്നിരുന്ന ഡോണാരുമയ്ക്ക് മെസിയുടെ ഷോട്ട് ഗോള്‍ വല കുലുക്കുന്നില്ലെന്ന് ഉറപ്പാക്കാനായി.
തുടക്കം മുതല്‍ അവസാനം വരെ മെസിയാണ് കളി നിയന്ത്രിച്ചത് എന്ന് ചൂണ്ടിക്കാണിച്ചാണ് മാന്‍ ഓഫ് ദി മാച്ചായി അര്‍ജന്റൈന്‍ തെരഞ്ഞെടുത്തത്. ബോക്‌സിനുള്ളില്‍ 10 ശ്രമങ്ങള്‍ മെസിയില്‍ നിന്ന് വന്നപ്പോള്‍ എട്ടും ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക