ഡിആര്‍എസ് എണ്ണം കൂട്ടും, സൂപ്പര്‍ ഓവര്‍ തടസപ്പെട്ടാല്‍? ഐപിഎല്ലില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ഒക്ടോബര്‍ മുതലായിരിക്കും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക എന്നാണ് എംസിസി അറിയിച്ചിരുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനഞ്ചാം സീസണ്‍ എത്തുക പല മാറ്റങ്ങളോടെയുമെന്ന് റിപ്പോര്‍ട്ട്. ക്രിക്കറ്റ് നിയമങ്ങളില്‍ എംസിസി മാറ്റം വരുത്തിയതോടെയാണ് ഇത്. 

ഒക്ടോബര്‍ മുതലായിരിക്കും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക എന്നാണ് എംസിസി അറിയിച്ചിരുന്നത്. എന്നാല്‍ ഈ സീസണില്‍ ഇവ ഐപിഎല്ലില്‍ കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിആര്‍എസിലും ക്യാംപിനുള്ളില്‍ കോവിഡ് കേസുകള്‍ എങ്ങനെ നേരിടാം എന്നതിലുമെല്ലാമാവും ഐപിഎല്ലില്‍ മാറ്റങ്ങള്‍ കാണാനാവുക. 

സ്‌ട്രൈക്ക് മാറുന്നതിലെ പുതിയ നിയമവും ഐപിഎല്ലില്‍

പരാജയപ്പെടുന്ന ഡിആര്‍എസ് റിവ്യൂകളുടെ എണ്ണം ഇതുവരെ ഐപിഎല്ലില്‍ ഒന്നായിരുന്നു. ഈ സീസണ്‍ മുതല്‍ ഇത് രണ്ടായേക്കും. സ്‌ട്രൈക്ക് മാറുന്നതിലെ പുതിയ എംസിസി നിയമവും ഐപിഎല്ലില്‍ കൊണ്ടുവരും. ഫീല്‍ഡര്‍ ക്യാച്ച് എടുക്കുന്ന സമയം സ്‌ട്രൈക്കര്‍ റണ്‍ കംപ്ലീറ്റ് ചെയ്താലും പുതുതായി വരുന്ന ബാറ്റര്‍ തന്നെ സ്‌ട്രൈക്ക് ചെയ്യണം എന്നാണ് പുതിയ നിയമങ്ങളില്‍ ഒന്ന്. 

കോവിഡിനെ തുടര്‍ന്ന് പ്ലേയിങ് 11നെ കളത്തിലിറക്കാന്‍ ടീമുകള്‍ക്ക് സാധിക്കാതെ വന്നാല്‍ ആ മത്സരം മറ്റൊരു ദിവസത്തിലേക്ക് മാറ്റും. മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ഐസിസി ടെക്‌നിക്കല്‍ കമ്മറ്റി തീരുമാനം എടുക്കും. 

പ്ലേഓഫ്, ഫൈനല്‍ എന്നിവയില്‍ സൂപ്പര്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ മുന്‍പിലെത്തിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കും. ഈ മാറ്റങ്ങള്‍ ബിസിസിഐ ഉടനെ തന്നെ പ്രഖ്യാപിക്കും എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com