ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ധോനിയുടെ റാഞ്ചിയിലെ ഫാം ഹൗസ് പൊതു ജനങ്ങള്‍ക്കായി തുറക്കുന്നു?  250 ഗ്രാം സ്‌ട്രോബെറിക്ക് 50 രൂപ

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ റാഞ്ചിയിലെ ഫാം ഹൗസ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

റാഞ്ചി: ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ റാഞ്ചിയിലെ ഫാം ഹൗസ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹോളി ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ക്ക് ഫാം ഹൗസിലേക്ക് പ്രവേശനം നല്‍കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മൂന്ന് ദിവസമാണ് പ്രവേശനം. ധോനിയുടെ ഫാം ഹൗസില്‍ കൃഷി ചെയ്ത സ്‌ട്രോബെറി ഉള്‍പ്പെടെയുള്ളവ ആളുകള്‍ക്ക് വാങ്ങാനും അവസരമുണ്ട്. 250 ഗ്രാം സ്‌ട്രോബെറിക്ക് 50 രൂപയാണ് വില. 43 ഏക്കറിലായി പരന്ന ധോനിയുടെ ഫാം ഹൗസില്‍ സ്‌ട്രോബെറി, പപ്പായ, തണ്ണിമത്തന്‍, കാപ്‌സിക്കം, ഗോതബ് എന്നിവയ്ക്ക് പുറമെ മത്സ്യ കൃഷിയുമുണ്ട്. 

മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

കളിയിലേക്ക് വരുമ്പോള്‍ ഐപിഎല്‍ പതിനഞ്ചാം സീസണിന് ഒരുങ്ങുകയാണ് ധോനി. മാര്‍ച്ച് 26ന് സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വാംങ്കഡെയിലാണ് മത്സരം. 

ഐപിഎല്ലിന് മുന്നോടിയായി സൂറത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലനം ആരംഭിച്ചു. ധോനിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമോ ഇതെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അടുത്ത സീസണില്‍ കളിക്കണമോ വേണ്ടയോ എന്നത് ധോനിയാണ് തീരുമാനിക്കേണ്ടത് എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com