വരുന്നു വനിതാ ഐപിഎല്‍; ആറ് ടീമുകള്‍; ബിസിസിഐയുടെ പച്ചക്കൊടി

നിലവിലുള്ള ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വനിതാ ടീമുകളേയും സ്വന്തമാക്കാം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിന് നാളെ തുടക്കമാകാനിരിക്കെ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി. വനിതാ ഐപിഎല്ലിന് ബിസിസിഐയുടെ പച്ചക്കൊടി. ബോര്‍ഡിന്റെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. 

അടുത്ത വര്‍ഷം മുതല്‍ വനിതാ ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി ബിസിസിഐ വ്യക്തമാക്കി. ആറ് ടീമുകളെ അണിനിരത്തി വനിതാ ഐപിഎല്‍ നടത്താനാണ് ബിസിസഐ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വനിതാ ടീമുകളേയും സ്വന്തമാക്കാം. 

വനിതാ ഐപിഎല്‍ പോരാട്ടം തുടങ്ങാന്‍ ബിസിസിഐ കാലങ്ങളായി ആലോചിക്കുന്നുണ്ട്. നിലവില്‍ ഐപിഎല്‍ നടക്കുമ്പോള്‍ സമാന്തരമായി മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശന വനിതാ പോരാട്ടമാണ് ഇപ്പോള്‍ നടത്തുന്നത്. ഇത്തവണയും അത്തരത്തില്‍ തന്നെ പ്രദര്‍ശന മത്സരം നടത്താനും അടുത്ത വര്‍ഷം മുതല്‍ ആറ് ടീമുകളെ അണിനിരത്തി ടൂര്‍ണമെന്റ് നടത്താനാണ് തീരുമാനം. 

നിലവില്‍ ഓസ്‌ട്രേലിയന്‍ ബിഗ് ബാഷില്‍ വനിതാ ലീഗ് നടത്തുന്നുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് ടീമുകളുമായി വനിതാ പോരാട്ടം നടത്താന്‍ ഒരുങ്ങുകയാണ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും വനിതാ പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com