ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

‘കളിച്ചത് പാകിസ്ഥാനെ പുറത്താക്കാൻ‘- ഇന്ത്യ ബോധപൂർവം തോറ്റെന്ന് മുൻ നായകൻ

സൂപ്പർ 12 റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് ജയമാണു സ്വന്തമാക്കിയത്. ഇന്ത്യ തോറ്റതോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ കൂടുതൽ പരുങ്ങലിലായി

ഇസ്ലാമബാദ്: തുടരെ രണ്ട് മത്സരങ്ങൾ തോറ്റതോടെ ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ പ്രയാണം ദുഷ്കരമായിരുന്നു. മൂന്നാം പോരിൽ ജയിച്ച അവർക്ക് കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം നിർണായകമായിരുന്നു. ഈ മത്സരത്തിൽ ഇന്ത്യ ജയിക്കേണ്ടത് പാകിസ്ഥാന്റെ സെമി സാധ്യത ഉയർത്തുന്ന ഒന്നായിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യ തോറ്റു. 

കളി ഇന്ത്യ ബോധപൂർവം തോറ്റതാണെന്ന ആരോപണവുമായി ഇപ്പോൾ പാകിസ്ഥാൻ മുൻ ക്യാപ്റ്റന്‍ സലീം മാലിക്ക് രം​ഗത്തെത്തി. സൂപ്പർ 12 റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് ജയമാണു സ്വന്തമാക്കിയത്. ഇന്ത്യ തോറ്റതോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ കൂടുതൽ പരുങ്ങലിലായി. 

പാകിസ്ഥാൻ മുന്നേറണമെന്ന് ഇന്ത്യ ഒരിക്കലും ആഗ്രഹിക്കില്ല. ഒരു പാക് ചാനലിൽ സംസാരിക്കവേ മാലിക് പറഞ്ഞു. ഇതാണോ നിങ്ങൾ എടുക്കുന്ന നിലപാട് എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മാലിക്കിന്റെ മറുപടി. 

‘ഇന്ത്യയുടെ ഫീൽഡിങ് മഹാ മോശമായിരുന്നു. നന്നായി ഫീൽഡിങ് ചെയ്തിരുന്നെങ്കിൽ ഉറപ്പായും അവർ വിജയിക്കുമായിരുന്നു. അനായാസ അവസരങ്ങളാണ് ഇന്ത്യ പാഴാക്കിക്കളഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടക്കത്തിൽ കളി ജയിക്കാനുള്ള ആവേശം ഇന്ത്യക്കുണ്ടായിരുന്നു. പക്ഷേ ഫീൽഡിങ് പ്രകടനങ്ങൾ ശരാശരിയിലും താഴെയായിരുന്നു’– സലീം മാലിക്ക് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com