'2022ല്‍ ഉറപ്പായും നല്ല കാര്യങ്ങള്‍ സംഭവിക്കും, പ്രധാനപ്പെട്ട വര്‍ഷം'; ആരാധകരോട് മെസി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2022 12:58 PM  |  

Last Updated: 24th May 2022 12:58 PM  |   A+A-   |  

messi_psg_goal

ഫോട്ടോ: ട്വിറ്റർ

 

പാരിസ്: 2022ല്‍ ഉറപ്പായും നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. പ്രധാനപ്പെട്ട വര്‍ഷമാണ് ഇതെന്നും മെസി ആരാധകരോടായി പറയുന്നു. സീസണ്‍ അവസാനിച്ചതോടെ പിഎസ്ജി ആരാധകര്‍ക്ക് നന്ദി പറഞ്ഞാണ് മെസി എത്തിയത്. 

സീസണ്‍ അവസാനിച്ചിരിക്കുന്നു. ഇവിടെ എത്തിയത് മുതല്‍ എന്നെ പിന്തുണയ്ക്കുന്ന സഹതാരങ്ങള്‍ക്കും എനിക്കൊപ്പം എല്ലായ്‌പ്പോഴും വരികയും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന കുടുംബത്തിനും ഞാന്‍ നന്ദി പറയുന്നു. ഇതൊരു വ്യത്യസ്ത വര്‍ഷമാണ്. ലീഗ് കിരീടം നമ്മള്‍ നേടി. പാരീസിലേക്ക് ഞാന്‍ എത്തിയതിന് ശേഷമുള്ള ആദ്യ കിരീടമായിരുന്നു അത്, മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi)

ചാമ്പ്യന്‍സ് ലീഗ് തോല്‍വി എന്ന കയ്പ്പ് നമുക്ക് അനുഭവിക്കേണ്ടി വന്നു. 2022ല്‍ നല്ല കാര്യങ്ങള്‍ ഉറപ്പായും വരുന്നുണ്ട്. ഇതൊരു പ്രധാനപ്പെട്ട വര്‍ഷമാണ്. എല്ലാം വിജയിക്കണം എന്ന ആഗ്രഹത്തോടെ ഞങ്ങള്‍ പൊരുതുകയും ചെയ്യും, വീണ്ടും കാണാം, മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ചാമ്പ്യന്‍സ് ലീഗില്‍ റയലിനോട് തോറ്റാണ് പിഎസ്ജി പുറത്തായത്. പിന്നാലെ മെസിക്കും നെയ്മര്‍ക്കും എതിരെ വലിയ വിമര്‍ശനം ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായി. പിഎസ്ജിക്കൊപ്പമുള്ള ആദ്യ സീസണില്‍ ഗോള്‍വല കുലുക്കുന്നതിലും മെസി പിന്നോട്ട് പോയിരുന്നു. അടുത്ത സീസണില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ മെസിക്കും കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഈ വാര്‍ത്ത കൂടി വായിക്കാം  

'ഉമ്രാന്‍ ഇന്ത്യയുടെ മുതല്‍ക്കൂട്ടാവും, പക്ഷേ കെ എല്‍ രാഹുല്‍ കരുതിയിരിക്കണം'; സെവാഗിന്റെ മുന്നറിയിപ്പ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ