4 ഐപിഎല്‍ ഫൈനല്‍, നാലിലും ജയം; എന്നാല്‍ വ്യക്തിഗത പ്രകടനത്തിലോ?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2022 02:40 PM  |  

Last Updated: 29th May 2022 02:42 PM  |   A+A-   |  

hardik_pandya

ഫോട്ടോ: ട്വിറ്റർ

 

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ ഇറങ്ങുമ്പോള്‍ ഗുജറാത്തിന്റെ ആത്മവിശ്വാസം കൂട്ടുന്ന ഒരു ഘടകമുണ്ട്. നാല് ഫൈനലില്‍ നാലിലും ജയിച്ച താരമാണ് അവരുടെ ക്യാപ്റ്റന്‍. ടീം അംഗങ്ങളോട് ഞാന്‍ പറയുന്നതും അത് തന്നെയാണ് എന്നാണ് ഹര്‍ദിക് പാണ്ഡ്യ പറയുന്നത്. 

ടൂര്‍ണമെന്റ് ആരംഭിച്ചപ്പോള്‍ എനിക്ക് ജയിക്കണം എന്ന് തന്നെ ആയിരുന്നു. അതൊരു സ്വപ്‌നമാണ്. നാല് വട്ടം ഞാന്‍ ഐപിഎല്‍ ഫൈനലില്‍ എത്തിയപ്പോഴും ഞാന്‍ കിരീടം നേടി. കളിക്കാരോട് ഞാന്‍ പറയുന്നത് അതാണ്, ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. 

എന്നാല്‍ ഐപിഎല്‍ ഫൈനലുകളില്‍ ഹര്‍ദിക്കിന്റെ കണക്കുകള്‍ അത്ര നല്ലതല്ല. 2015ലാണ് ഹര്‍ദിക് ആദ്യമായി മുംബൈക്ക് ഒപ്പം ഫൈനല്‍ കളിക്കുന്നത്. അന്ന് രണ്ട് പന്തില്‍ ഹര്‍ദിക് ഡക്കായി. ബൗളിങ്ങില്‍ നാല് ഓവറില്‍ വഴങ്ങിയത് 36 റണ്‍സ്. വിക്കറ്റ് വീഴ്ത്താനുമായില്ല. 

2017ലെ ഐപിഎല്‍ ഫൈനലില്‍ 10 റണ്‍സ് എടുത്ത് ഹര്‍ദിക് മടങ്ങി. അവിടെ ഹര്‍ദിക്കിന്റെ കയ്യിലേക്ക് രോഹിത് പന്ത് നല്‍കിയതുമില്ല. 2019ലെ ഫൈനലില്‍ 16 റണ്‍സ് മാത്രമാണ് ഹര്‍ദിക്കിന് എടുക്കാനായത്. ഒരോവര്‍ എറിഞ്ഞ ഹര്‍ദിക് വഴങ്ങിയത് മൂന്ന് റണ്‍സ് മാത്രം. 

2020ലെ ഐപിഎല്‍ ഫൈനലില്‍ ഒന്‍പത് റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടപ്പോഴാണ് ഹര്‍ദിക് ക്രീസിലേക്ക് വരുന്നത്. എന്നാല്‍ സ്‌കോര്‍ ഒപ്പമെത്തിയ സമയം നേര്‍ജെ ഹര്‍ദിക്കിനെ മടക്കി. മൂന്ന് റണ്‍സ് ആണ് ഹര്‍ദിക്കിന് എടുക്കാനായത്. 

ഈ വാർത്ത കൂടി വായിക്കാം

'ഈ സമയം ആത്മവിശ്വാസം കെടുത്തരുത്'; സഞ്ജുവിനെ വിമര്‍ശിച്ച സച്ചിനെതിരെ മന്ത്രി വി ശിവന്‍കുട്ടി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ