പാകിസ്ഥാനിലാണെങ്കില്‍ ഇന്ത്യ ഏഷ്യാകപ്പിനില്ല; ജയ് ഷാ

നിക്ഷ്പക്ഷ വേദിയിലാണ് മത്സരം നടക്കുന്നതെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ജയ് ഷാ 
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

മുംബൈ: ഏഷ്യാകപ്പിന് പാകിസ്ഥാനാണ് വേദിയാവുന്നതെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റെ കളിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. മറ്റ് ഏതെങ്കിലും വേദിയിലാണെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ലെ ഏഷ്യാകപ്പിന്റെ നിലവിലെ വേദി പാകിസ്ഥാനാണ്. 

നിക്ഷ്പക്ഷ വേദിയിലാണ് മത്സരം നടക്കുന്നതെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ജയ് ഷായെ ഉദ്ധരിച്ച് ക്രിക്കറ്റ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ ജനറല്‍ ബോഡിയോഗം രണ്ടാമതും ബിസിസിഐയുടെ ജനറല്‍ സെക്രട്ടറിയായി ജയ്ഷായെും വീണ്ടും തെരഞ്ഞെടുത്തു.

2022ലെ ഏഷ്യാകപ്പിന്റെ വേദിയായി നിശ്ചയിച്ചിരുന്നത് ശ്രീലങ്കയായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയായിരുന്നു ടൂര്‍ണമെന്റിന് വേദിയായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയും പാകിസ്ഥാനും ഏഷ്യാകപ്പിലും മറ്റ് അന്താരാഷ്ട്രമത്സരങ്ങളിലും മാത്രമാണ് കളിക്കാറുള്ളത്.

കഴിഞ്ഞ മാസം ഏഷ്യാകപ്പില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഒക്ടോബര്‍ 23ന് ടിട്വന്റി ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com