ആദ്യജയം കുറിച്ച് സണ്‍റൈസേഴ്‌സ്; പഞ്ചാബിനെ എട്ടു വിക്കറ്റിന് തകര്‍ത്തു

48 പന്തില്‍ 74 റണ്ണുമായി പുറത്താകാതെനിന്ന രാഹുല്‍ തൃപാഠിയാണ് സണ്‍റൈസേഴ്‌സിന്റെ വിജയശില്‍പ്പി
രാഹുല്‍ ത്രിപാഠി / പിടിഐ
രാഹുല്‍ ത്രിപാഠി / പിടിഐ

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ ജയം. പഞ്ചാബ് കിങ്‌സ് ഇലവനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് സണ്‍റൈസേഴ്‌സ് ആദ്യജയം നേടിയത്. പഞ്ചാബ് മുന്നോട്ടുവെച്ച 144 റണ്‍ വിജയലക്ഷ്യം 17 പന്ത് ബാക്കിനില്‍ക്കേ ഹൈദരാബാദ് മറികടന്നു. 

48 പന്തില്‍ 74 റണ്ണുമായി പുറത്താകാതെനിന്ന രാഹുല്‍ തൃപാഠിയാണ് സണ്‍റൈസേഴ്‌സിന്റെ വിജയശില്‍പ്പി. മൂന്ന് സിക്സറും 10 ഫോറും നേടി. 21 പന്തില്‍ 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം രാഹുല്‍ ത്രിപാഠിക്ക് മികച്ച പിന്തുണ നല്‍കി.

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്തു. 
ഹാരി ബ്രൂക്ക്സ് (13 റണ്‍സ്), മായങ്ക് അഗര്‍വാള്‍ (21 റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രമാണ് നേടാനായത്. നായകന്‍ ശിഖര്‍ ധവാന്റെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ധവാന്‍ 99 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

ഒരു റണ്ണകലെ സെഞ്ചുറി നഷ്ടമായ ശിഖര്‍ ധവാന്‍, 66 പന്തുകള്‍ നേരിട്ട് അഞ്ച് സിക്സും 12 ഫോറുമടക്കം നേടിയാണ് 99 റണ്‍സെടുത്തത്. 15 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത സാം കറന്‍ മാത്രമാണ് ധവാന് ശേഷം പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന താരം.

നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മായങ്ക് മാര്‍ക്കാണ്ഡേയാണ് പഞ്ചാബിനെ തകര്‍ത്തത്. മാര്‍ക്കോ യാന്‍സനും ഉമ്രാന്‍ മാലിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com