ഗോളടിച്ച് മെസിയും എംബാപ്പെയും; ഫ്രാന്‍സില്‍ പിഎസ്ജിക്ക് കിരീട പ്രതീക്ഷ

30-40 മിനിറ്റിനിടെ മൂന്ന് ഗോളുകളും വലയിലാക്കി പിഎസ്ജി കളി ഏകപക്ഷീയമാക്കി
​ഗോൾ നേട്ടമാഘോഷിക്കുന്ന മെസിയും എംബാപ്പെയും/ എഎഫ്പി
​ഗോൾ നേട്ടമാഘോഷിക്കുന്ന മെസിയും എംബാപ്പെയും/ എഎഫ്പി

പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ കിരീടത്തിലേക്ക് കൂടുതല്‍ അടുത്ത് പാരിസ് സെന്റ് ജെര്‍മെയ്ന്‍. സ്വന്തം തട്ടകത്തില്‍ നടന്ന പോരില്‍ അവര്‍ ലെന്‍സിനെ 3-1ന് വീഴ്ത്തിയാണ് ചാമ്പ്യന്‍മാരാകാന്‍ ഒരുങ്ങുന്നത്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ എന്നിവരും വിറ്റിനയുമാണ് പിഎസ്ജിക്കായി വല ചലിപ്പിച്ചത്. 

30-40 മിനിറ്റിനിടെ മൂന്ന് ഗോളുകളും വലയിലാക്കി പിഎസ്ജി കളി ഏകപക്ഷീയമാക്കി. 19ാം മിനിറ്റില്‍ ലെന്‍സ് താരം സാലിസ് അബ്ദുല്‍ സമദ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ അവര്‍ തുടക്കത്തില്‍ തന്നെ പത്ത് പേരായി ചുരുങ്ങി. ഇത് കാര്യങ്ങള്‍ പിഎസ്ജിക്ക് അനുകൂലമാക്കി. 

രണ്ടാം ഗോള്‍ നേടിയ വിറ്റിനയാണ് അക്കൗണ്ട് തുറക്കാനായി പിഎസ്ജിക്ക് വഴി വെട്ടിയത്. താരത്തിന്റെ പാസില്‍ നിന്ന് 31ാം മിനിറ്റിലാണ് എംബാപ്പെയിലൂടെ പിഎസ്ജി മുന്നിലെത്തിയത്. 

37ാം മിനിറ്റില്‍ ആദ്യ ഗോളിന് വഴിയൊരുക്കിയ വിറ്റിന ടീമിനായി രണ്ടാം ഗോള്‍ നേടി. മൂന്ന് മിനിറ്റിനുള്ളില്‍ മെസിയുടെ ഗോളും വന്നു. 

40ാം മിനിറ്റില്‍ എംബാപ്പെ ഒരുക്കിയ അവസരമാണ് മെസി ഗോളാക്കി മാറ്റിയത്. 60ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി ലെന്‍സ് ആശ്വാസം കണ്ടെത്തി. സെമിസ്ലോ ഫ്രാങ്കോവ്‌സ്‌കി ലെന്‍സിനായി പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തി. 

ജയത്തോടെ പിഎസ്ജി ഏറെക്കുറെ കിരീടം ഉറപ്പാക്കി. 31 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള ലെന്‍സിന് 63 പോയിന്റുകള്‍. ലീഗില്‍ ഇനി ഏഴ് മത്സരങ്ങളാണ് ശേഷിക്കുന്നത്. നിലവില്‍ പിഎസ്ജിക്ക് ഒരു ഭീഷണിയുമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com