ബിസിസിഐയുടെ ആസ്തി 18,700 കോടി; ഓസീസ് ബോര്‍ഡിനേക്കാള്‍ 28 ഇരട്ടി!!; അമ്പരന്ന് ആരാധകര്‍

ഓസ്‌ട്രേലയിലന്‍ ക്രിക്കറ്റ് ബോര്‍ഡിനെക്കാള്‍ 28 മടങ്ങാണ് ബിസിസിഐയുടെ ആസ്തി.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കോഹ് ലിയും രാഹുലും/ ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കോഹ് ലിയും രാഹുലും/ ബിസിസിഐ

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സമീപകാലത്തെ കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ ഓസ്‌ട്രേലയിലന്‍ ക്രിക്കറ്റ് ബോര്‍ഡിനെക്കാള്‍ 28 മടങ്ങാണ് ബിസിസിഐയുടെ ആസ്തി.

കഴിഞ്ഞ മാസം ബിസിസിഐയുടെ ആസ്തി ഏതാണ്ട് 18,700 കോടിയായിരുന്നു. ബിസിസിഐ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ളത് ക്രിക്കറ്റ് ഓസ്‌ട്രേലിയക്കാണ്. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ളതും കുടുതല്‍ പേര്‍ കാണുന്നതും ക്രിക്കറ്റ് കളിയാണ്. മികച്ച 10 ബോര്‍ഡുകളുടെ മൊത്തം ആസ്തിയുടെ 85.88% ബിസിസിഐയുടെതാണ്. 

പട്ടികയില്‍ ആറാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.  ഡിസംബര്‍ പത്തിന് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വരുമാനം വര്‍ധിക്കാന്‍ കാരണമാകും. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് 68.7 മില്യണ്‍ ഡോളര്‍ വരെ വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com