നാഗ്പൂര്‍ ടെസ്റ്റില്‍ ഓസീസിന് ടോസ്, ബാറ്റിങ്ങ്; സൂര്യകുമാര്‍ യാദവിനും ഭരതിനും അരങ്ങേറ്റം

ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ പരമ്പര വിജയിക്കേണ്ടതുണ്ട്
ഇന്ത്യ-ഓസ്‌ട്രേലിയ ടീം നായകന്മാര്‍ ട്രോഫിക്കരികെ/ ട്വിറ്റര്‍ ചിത്രം
ഇന്ത്യ-ഓസ്‌ട്രേലിയ ടീം നായകന്മാര്‍ ട്രോഫിക്കരികെ/ ട്വിറ്റര്‍ ചിത്രം

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാഗ്പൂരില്‍ തുടക്കം. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എസ് ഭരത് എന്നിവര്‍ അരങ്ങേറ്റം കുറിച്ചു. ശുഭ്മാന്‍ ഗില്ലിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.

രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, എസ് ഭരത്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് അന്തിമ ഇലവനില്‍ ഇടംപിടിച്ചത്. 

പാറ്റ് കമ്മിന്‍സാണ് ഓസീസിനെ നയിക്കുന്നത്. ഇന്ത്യയെ നേരിടാന്‍ ഓസീസ് കടുത്ത സ്പിന്‍ പരിശീലനമാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു തവണയും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ പരമ്പര വിജയിക്കേണ്ടതുണ്ട്. 

ഓസ്‌ട്രേലിയയ്ക്ക് ഫൈനലിലെത്താന്‍ ഇന്ത്യയോട് 4-0 തോല്‍വി ഒഴിവാക്കണം. പട്ടികയില്‍ ഒന്നാമതുള്ള ഓസ്‌ട്രേലിയക്ക് 75.56 പോയിന്റുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മ്മ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com