കത്തിക്കയറി ബെയര്‍സ്‌റ്റോ, ഒരു റണ്ണിന് സെഞ്ച്വറി നഷ്ടമായി; ആഷസില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ 

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 592 റണ്‍സിന് പുറത്ത്
ബെയര്‍സ്‌റ്റോയുടെ ബാറ്റിങ്, image credit: ICC
ബെയര്‍സ്‌റ്റോയുടെ ബാറ്റിങ്, image credit: ICC

മാഞ്ചസ്റ്റര്‍:  ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 592 റണ്‍സിന് പുറത്ത്. ഒന്നാം ഇന്നിംഗ്‌സില്‍ 317 റണ്‍സിന് പുറത്തായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് 275 റണ്‍സിന്റെ ലീഡാണ് നേടിയത്.  സാക് ക്രൗളിയുടെ (189) തകര്‍പ്പന്‍ ബാറ്റിങ്ങിന് പുറമേ മൂന്നാം ദിനത്തില്‍ ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക് എന്നിവരുടെ പ്രകടനമാണ് ശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. പുറത്താകാതെ നിന്ന ബെയര്‍‌സ്റ്റോവിന് ഒരു റണ്ണിന് സെഞ്ച്വറി നഷ്ടമായി.

വെടിക്കെട്ട് ബാറ്റിങ്ങാണ് ബെയര്‍സ്‌റ്റോ പുറത്തെടുത്തത്. 81 പന്തില്‍ 99 റണ്‍സ് എടുത്ത ബെയര്‍‌സ്റ്റോ നാലു പന്താണ് നിലംതൊടാതെ അതിര്‍ത്തി കടത്തിയത്. 10 ഫോറുകളും ഇന്നിംഗ്‌സിന് ചാരുത നല്‍കി. വാലറ്റത്തെ കൂട്ടുപിടിച്ചാണ് ബെയര്‍‌സ്റ്റോ കത്തിക്കയറിയത്.

രണ്ടാംദിനത്തിലെ താരമായ ക്രൗളി 182 പന്തില്‍ 21 ഫോറും 3 സിക്‌സറും സഹിതമാണ് 189 റണ്‍സ് അടിച്ചത്.  തകര്‍ത്തടിച്ച ഓപ്പണര്‍ സാക് ക്രൗളിയാണ് രണ്ടാംദിനം ദിനം ഇംഗ്ലണ്ടിന്റേതാക്കിയത്. ഒരു റണ്ണിനു പുറത്തായ ബെന്‍ ഡക്കറ്റിനു ശേഷമെത്തിയ മോയിന്‍ അലി (54), ജോ റൂട്ട് (84) എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ സാക് ക്രൗളിക്കു സാധിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com