ആഷസ്: ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്, തകർത്തടിച്ച് സ്മിത്തും ഹെഡും വാർണറും

ര​ണ്ടാം ആ​ഷ​സ് ​ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഓ​സ്ട്രേ​ലി​യ മി​ക​ച്ച സ്കോ​റി​ലേ​ക്ക്
ഓസ്ട്രേലിയൻ ബാറ്റിങ്, IMAGE CREDIT: ICC
ഓസ്ട്രേലിയൻ ബാറ്റിങ്, IMAGE CREDIT: ICC

ല​ണ്ട​ൻ: ര​ണ്ടാം ആ​ഷ​സ് ​ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഓ​സ്ട്രേ​ലി​യ മി​ക​ച്ച സ്കോ​റി​ലേ​ക്ക്. ആദ്യ ദിനം 83 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 339 റൺസാണ് ഓസ്ട്രേലിയ നേടിയത്. സ്റ്റീവ് സ്മിത്ത് 85 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 

 ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബൗ​ളി​ങ് തെര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​​ന്നു. ​ ഓ​പ്പണർമാരായ ഡേ​വി​ഡ് വാ​ർ​ണ​റും ഉസ്മാൻ ഖ്വാജയും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് സ്കോർ 73ൽ എത്തിച്ചപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. ഫോമിലേക്ക് ഉയരുന്നു എന്ന പ്രതീതി ജനിപ്പിച്ച ഉസ്മാൻ ഖ്വാജയുടെ വിക്കറ്റാണ് ആദ്യം വീണത്. 17 റൺസാണ് അദ്ദേഹത്തിന്റെ സംഭാവന. ആക്രമിച്ച് കളിച്ച ഡേവിഡ് വാർണർ അർധ സെഞ്ച്വറിക്ക് പിന്നാലെ മടങ്ങി. 88 പന്തിൽ 66 റൺസാണ് വാർണർ അടിച്ചുകൂട്ടിയത്.

മാ​ർ​ന​സ് ല​ബു​​ഷെ​യ്ൻ (47), ട്രാവിസ് ഹെഡ്  (77) എന്നിവരാണ് മികച്ച പ്രകടനം കാഴ്ച വെച്ച മറ്റു ഓസ്ട്രേലിയൻ ബാറ്റർമാർ. ഇം​ഗ്ലണ്ടിന് വേണ്ടി ജോഷ് ടങ്കും ജോ റൂട്ടും രണ്ടു വീതം വിക്കറ്റുകൾ നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com