പന്തില്‍ രണ്ടു തവണ അടിച്ചാല്‍ ഔട്ടാവും; ടൈംഡ് ഔട്ട് മാത്രമല്ല അപൂര്‍വ വിക്കറ്റ്‌, ക്രിക്കറ്റില്‍ ബാറ്ററെ പുറത്താക്കാന്‍ പത്ത് വഴികള്‍

ക്രിക്കറ്റിലെ അപൂര്‍വ പുറത്താകല്‍ ചര്‍ച്ചയായിരിക്കുകയാണ്
ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍

ലോക ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി പുറത്തായി എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ആഞ്ചലോ മാത്യൂസിന്റെ പേരിലായിരിക്കുകയാണ്.  ഹെല്‍മറ്റിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താരം ക്രീസിലെത്താന്‍ വൈകിയതാണ് പുറത്താകാന്‍ കാരണം. 

ക്രിക്കറ്റിലെ അപൂര്‍വ പുറത്താകല്‍ ചര്‍ച്ചയായിരിക്കുകയാണ്. ക്രിക്കറ്റില്‍ ബാറ്റര്‍ സാധാരണയായി പുറത്താകുന്ന ഏതൊക്കെ വിധേനയാണെന്ന് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ചില അസാധാരണ പുറത്താകലും സംഭവിക്കാറുണ്ട്. 

ബൗള്‍ഡ്‌ - ബാറ്ററില്‍ നിന്ന പന്ത് മിസ്സായി വിക്കറ്റില്‍ തട്ടുകയും ബെയില്‍ വീഴുകയും ചെയുന്നത് എല്ലാവര്‍ക്കും അറിയാവുന്ന രീതിയാണ്.  ഇത് ഒരു നോബോള്‍ ആണെങ്കിലും ഡെഡ് ബോള്‍ ആയി അമ്പയര്‍ വിധിച്ചാലും വിക്കറ്റ് നിഷേധിക്കപ്പെടും 

ക്യാച്ച്  - ബാറ്റര്‍ ക്യാച്ചിലൂടെ പുറത്താകുന്ന രീതി സാധാരമണ്.ഇതിന് മൂന്ന് വിഭാഗങ്ങളുണ്ട്. ബാറ്റിലോ ഗ്ലൗവിലോ തട്ടിയ ശേഷം വിക്കറ്റ് കീപ്പര്‍ പന്ത് നിലം തൊടുന്നതിന് മുമ്പ് ക്യാച്ച് ചെയ്യുന്നത് ആദ്യത്തേത്. ഇത്തരത്തില്‍ ബാറ്റിലോ ഗ്ലൗവിലോ തട്ടിയ ശേഷം ബൗളര്‍ ക്യാച്ച് ചെയ്താലും ഔട്ട് വിധിക്കും. ഇതേ രീതിയില്‍ തന്നെ ഫീല്‍ഡര്‍ക്കും ക്യാച്ചിലൂടെ ബാറ്ററെ പുറത്താക്കാം. 

സ്റ്റംപിങ് -ബൗള്‍ ചെയ്തതിന് ശേഷം ബാറ്ററോ ബാറ്റോ ക്രീസിന് വെളിയിലാണെങ്കില്‍ വിക്കറ്റ് കീപ്പര്‍ക്കോ മൈതാനത്തുള്ള ബൗളര്‍മാര്‍ക്കോ കീപ്പര്‍ക്കോ ഫീല്‍ഡര്‍മാര്‍ക്കോ പന്ത് വിക്കറ്റിലേക്കെറിഞ്ഞ് വിക്കറ്റ് നേടാം. 

എല്‍ബിഡബ്ല്യു - വിക്കറ്റിന് നേരെ എത്തുന്ന പന്ത് ബാറ്റില്‍ കൊള്ളാതെ ബാറ്ററുടെ ദേഹത്തോ കാലിലോ പാഡിലോ കൊണ്ടാല്‍ അത് എല്‍ബിഡബ്ല്യു ആയി കണക്കാക്കപ്പെടും. എന്നാല്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്യുന്നതില്‍ അംപയര്‍ ഔട്ട് വിധിക്കില്ല. എന്നാല്‍ ഓഫ് സ്റ്റംപിന് പുറത്താണെങ്കില്‍ ഔട്ട് വിധിക്കും. 

റണ്ണൗട്ട് -വിക്കറ്റുകള്‍ക്കിടയില്‍ റണ്‍സ് എടുക്കുന്നതിനിടെ ബാറ്റര്‍ നിശ്ചിത
സമയത്തിനുള്ളില്‍ ക്രീസ് കടന്നില്ലെങ്കില്‍ മൈതാനത്ത് നില്‍ക്കുന്ന ഏതൊരു ഫീര്‍ഡര്‍ക്കും ബാറ്ററെ വിക്കറ്റില്‍ എറിഞ്ഞ് പുറത്താക്കാം. എന്നാല്‍ വിക്കറ്റില്‍ കൊണ്ടതുകൊണ്ട് മാത്രമായില്ല. വിക്കറ്റിന് മുകളില്‍ വെച്ചിരിക്കുന്ന ബെയിലുകളിലൊന്നെങ്കിലും നിലത്ത് വീഴണം. ഇങ്ങനെ ബൗളര്‍ക്കും ബാറ്ററെ പുറത്താകാം. 

ഹിറ്റ് വിക്കറ്റ് - ബൗള്‍ ഫേസ് ചെയ്യുന്നതിനിടെ ബാറ്റോ, ബാറ്ററുടെ ദേഹമോ വിക്കറ്റില്‍ കൊണ്ട് ബെയില്‍ വീണാലും അംപയര്‍ വിക്കറ്റ് വിധിക്കും. ഒരു ടെസ്റ്റ് മത്സരത്തില്‍ വീന്‍ഡിദ് താരം ബ്രാവോയുടെ പന്തില്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്റെ ഹെല്‍മറ്റ് വിക്കറ്റില്‍ വീണതിനെ തുടര്‍ന്ന് താരം പുറത്തായിരുന്നു. 

മത്സരം തടസപ്പെടുത്തുന്നത് - ആംഗ്യത്തിലൂടെയോ പ്രവൃത്തിയിലൂടെയോ വാക്കിലൂടെയോ മത്സരം തടസപ്പെടുത്തുന്നതായി തോന്നിയാല്‍ ക്രിക്കറ്റ് നിയമം 37 പ്രകാരം താരത്തെ അംപയറിന് പുറത്താക്കാം. പിച്ചില്‍ റണ്ണിങ്ങിനിടെ വിക്കറ്റിനെ ലക്ഷ്യമാക്കി വരുന്ന പന്ത് ബോധപൂര്‍വം ബാറ്റര്‍ തടഞ്ഞിടുന്നതായി അംപയറുടെ ശ്രദ്ധയില്‍പ്പെടുത്തി അപ്പില്‍ ചെയ്താലും ഔട്ട് വിധിക്കപ്പെടും. പന്തില്‍ കൃത്രിമം കാണിക്കുന്നതുള്‍പ്പെടെ  2017 ലെ ക്രിക്കറ്റ് നിയമത്തിന്റെ പരിധിയില്‍ വരും. ബാറ്റില്‍ തൊടാത്ത പന്ത് കൈകൊണ്ട് എടുക്കുന്നതോ തടുത്തിടുകയോ ചെയ്താല്‍ ബാറ്ററുടെ നടപടി തെറ്റായി കണക്കാക്കപ്പെടും. 

മങ്കാദിങ്  -ബോളര്‍ പന്തെറിയാനെത്തി ആക്ഷന്‍ കംപ്ലീറ്റ് ചെയ്യും വരെ നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലെ ബാറ്റര്‍ ക്രീസിന് പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് നിയമം. പുറത്തേക്ക് ഇറങ്ങുകയാണെങ്കില്‍ ബൗളര്‍ക്ക് ആക്ഷന്‍ പൂര്‍ത്തിയാക്കി ബാറ്ററെ റണ്‍ ഔട്ടാക്കാം. 

ഡബിള്‍ ടച്ചിങ് - ബാറ്റര്‍ രണ്ട് തവണ ബാറ്റ് പന്ത് തട്ടിയാല്‍ നിയമപ്രകാരം പുറത്താകും. ബാറ്റില്‍ തട്ടിയ പന്ത് ശരീരംകൊണ്ട് തടുത്തിടുന്നതില്‍ തെറ്റില്ല. 

ടൈംഡ് ഔട്ട് - ക്രിക്കറ്റിലെ ഏറ്റവും അപൂര്‍വമായ പുറത്താക്കല്‍ രീതിയാണിത്. നിശ്ചിത സമയപരിധിക്കുള്ളില്‍ ഒരു ബാറ്റര്‍ ക്രീസിലെത്തുന്നത്തിയില്ലെങ്കില്‍ എതിര്‍ ടീമിന്റെ അപ്പീലില്‍താരം പുറത്താക്കപ്പെടും. ഏകദിന, ടെസ്റ്റ് ക്രിക്കറ്റിന് മൂന്ന് മിനിറ്റും ടി20 മത്സരങ്ങള്‍ക്ക് രണ്ട് മിനിറ്റുമാണ് സമയപരിധി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com