സെമി സാധ്യത അടഞ്ഞില്ല, അഫ്ഗാന് ഇനിയും അവസരം; ന്യൂസിലന്‍ഡും പാകിസ്ഥാനും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍

നാലാം സ്ഥാനക്കാരാകാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളാണ് പാകിസ്ഥാനുംന്യൂസിലന്‍ഡും
അഫ്​ഗാനിസ്ഥാൻ ടീം/ എഎഫ്പി
അഫ്​ഗാനിസ്ഥാൻ ടീം/ എഎഫ്പി

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ സെമി ഉറപ്പിച്ചിരിക്കുകയാണ്. 91 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് ഏഴ് വിക്കറ്റ്
നഷ്ടമായെങ്കിലും ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇരട്ടസെഞ്ച്വറി കരുത്തില്‍ ഓസ്‌ട്രേലിയ ജയിച്ച് കയറുകയായിരുന്നു. ഇതോടെ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയ. 

അഫ്ഗാനെതിരെയുള്ള ഓസീസിന്റെ വിജയം സെമി ബെര്‍ത്ത് ലക്ഷ്യം വെയ്ക്കുന്ന മറ്റ് ടീമുകളെ എങ്ങനെ ബാധിക്കുമെന്നതാണ് ഇനിയുള്ള ചോദ്യം. നാലാം സ്ഥാനക്കാരാകാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളാണ് പാകിസ്ഥാനും
ന്യൂസിലന്‍ഡും. ഇന്നലെ തോറ്റെങ്കിലും അഫ്ഗാന് മുന്നില്‍ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നതും ഓര്‍ക്കണം. 

നിലവില്‍ പോയിന്റ് ടേബിളില്‍ ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തും പാ
കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ്. മൂന്ന് ടീമുകള്‍ക്കും ഇനി ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളില്‍ മൂന്ന് ടീമുകള്‍ വിജയിച്ചാല്‍ സെമി യോഗ്യതയ്ക്ക് നെറ്റ്‌റണ്‍റേറ്റാകും കണക്കാക്കുക. എല്ലാവര്‍ക്കും പത്ത് പോയിന്റ് വീതമാകുന്നതിനാലാണിത്. ഇനിയുള്ള മത്സരങ്ങളില്‍ ഈ മൂന്ന് ടീമുകളും പരാജയപ്പെട്ടാലും അവിടെയും നെറ്റ് റണ്‍റേറ്റ് തന്നെയാകും അളവ്‌കോല്‍. 

ഇന്ത്യ നിലവില്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും അതില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക അടുത്ത മത്സരം തോറ്റാല്‍ പോയിന്റ് ടേബിളില്‍ താഴേക്കിറങ്ങും. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ജയിച്ചാല്‍ ഓസീസിന് രണ്ടാം സ്ഥാനത്തേക്ക് കയറാം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com