സൂര്യകുമാര്‍ യാദവ് വാര്‍ത്താ സമ്മേളനം നടത്തുന്നു
സൂര്യകുമാര്‍ യാദവ് വാര്‍ത്താ സമ്മേളനം നടത്തുന്നു

മാക്‌സ്‌വെല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു; ബൗളര്‍മാരില്‍ പഴിചാരാതെ സൂര്യകുമാര്‍ 

ബൗളര്‍മാര്‍ക്ക് അനുകൂലമായി എന്തെങ്കിലുംവേണമായിരുന്നുവെന്നും സൂര്യകുമാര്‍ യാവദ് പറഞ്ഞു. 

ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20യിലെ തോല്‍വിയില്‍ ബൗളര്‍മാരില്‍ പഴിചാരാതെ സുര്യകുമാര്‍ യാദവ്. മാക്‌സ്‌വെല്ലിനെ പുറത്താക്കാന്‍ ആഗ്രഹിച്ചെങ്കിലും മഞ്ഞ് വീഴ്ച ബൗളര്‍മാരെ സഹായിച്ചില്ലെന്നും സൂര്യകുമാര്‍ പറഞ്ഞു. 222 റണ്‍സ് എന്ന മികച്ച സ്‌കോറുണ്ടെങ്കിലും മഞ്ഞ് വീഴ്ച തിരിച്ചടിയായി, അവിടെ ബൗളര്‍മാര്‍ക്ക് അനുകൂലമായി എന്തെങ്കിലുംവേണമായിരുന്നുവെന്നും സൂര്യകുമാര്‍ യാവദ് പറഞ്ഞു. 

ഇടവേളയുടെ സമയത്ത് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ എത്രയും വേഗം പുറത്താക്കണമെന്ന് ഞാന്‍ സഹതാരങ്ങളോട് പറഞ്ഞു. എന്നാല്‍ മാക്‌സ്‌വെല്‍ അവിശ്വസനീയമായി കളിച്ചു. വിക്കറ്റുകള്‍ ശേഷിക്കുമ്പോള്‍  ഓസീസ് വെല്ലുവിളി ഉയര്‍ത്തുമെന്ന് നമ്മള്‍ തിരുവനന്തപുരത്ത് കണ്ടതാണ്. അക്ഷര്‍ പട്ടേല്‍ പരിചയസമ്പന്നനായ താരവും മുമ്പ് 19, 20 ഓവറുകള്‍ എറിഞ്ഞിട്ടുള്ള സ്പിന്നറുമാണ് എന്നതിനാലാണ് ഗുവാഹത്തിയില്‍ പത്തൊമ്പതാം ഓവര്‍ അദ്ദേഹത്തെ ഏല്‍പിച്ചത്. സ്പിന്നര്‍ ആണെങ്കില്‍ക്കൂടിയും ഡ്യൂ-ഫാക്ടറില്‍ പരിചയമുള്ള ബൗളര്‍മാര്‍ക്ക് അവസാന ഓവറുകളില്‍ തിളങ്ങാനാകും എന്ന് കണക്കുകൂട്ടി. പദ്ധതികളെല്ലാം മാക്‌സ്‌വെല്‍ തകര്‍ത്തു. 

മത്സരത്തില്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ഇന്നിങ്‌സിനെയും സൂര്യകുമാര്‍ പുകഴ്ത്തി. മികച്ച ഇന്നിങ്സാണ് ഗെയ്ക്വാദില്‍ നിന്നുണ്ടായത്. അദ്ദേഹം സ്പെഷ്യല്‍ പ്ലെയറാണ്. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അഭിമാനമുണ്ട്' എന്നും സൂര്യകുമാര്‍ യാദവ് മത്സര ശേഷം പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com