
ലഖ്നൗ: ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്ങ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ കഴിഞ്ഞദിവസം കളിച്ച ടീമിനെ അതേപടി നിലനിർത്തി. കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്.
ഇംഗ്ലണ്ടും ശ്രീലങ്കയോട് കഴിഞ്ഞ കളിയിൽ പരാജയപ്പെട്ട ടീമിനെ അതേപടി നിലനിർത്തി. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയോട് വൻ തോൽവിയാണ് ഇംഗ്ലണ്ട് വഴങ്ങിയത്. ഇംഗ്ലണ്ടിന് ഇന്ന് ജീവന്മരണപ്പോരാട്ടമാണ്. വീണ്ടും തോല്‍വി വഴങ്ങിയാല്‍ ഇംഗ്ലണ്ടിന് ടൂര്‍ണമെന്റിന് മുന്നിലെ സാധ്യതകള്‍ അടയും.
ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഏക ടീമായി കുതിക്കുകയാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ മുന്നിലെത്തും.48 സെഞ്ച്വറികളുള്ള വിരാട് കോഹ്‌ലി ഒരെണ്ണം കൂടി നേടിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡിന് ഒപ്പമെത്തും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക