ആവേശപ്പോരാട്ടം, സ്ക്വാഷിൽ പാകിസ്ഥാനെ തകർത്തു; ഇന്ത്യയ്ക്ക് പത്താം സ്വർണം 

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം
സ്വർണം നേടിയ ഇന്ത്യൻ സ്ക്വാഷ് ടീം, എക്സ്
സ്വർണം നേടിയ ഇന്ത്യൻ സ്ക്വാഷ് ടീം, എക്സ്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 

നേരത്തെ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്ലെ സഖ്യമാണ് സുവര്‍ണ നേട്ടം തൊട്ടത്. ഫൈനലില്‍ ചൈനീസ് തായ്പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എന്‍ ഷുവോ ലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. 

പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ സുവര്‍ണ നേട്ടം. ആദ്യ സെറ്റ് കൈവിട്ട സഖ്യം രണ്ടും മൂന്നും സെറ്റുകള്‍ വിജയിച്ചാണ് സ്വര്‍ണം ഉറപ്പിച്ചത്. സ്‌കോര്‍: 2-6, 6-3, 10-4. 

ഗെയിംസില്‍ ആറെണ്ണം ഷൂട്ടിങ്ങിലും വനിതാ ക്രിക്കറ്റിലും മിക്‌സഡ് ഡബിള്‍സിലും ഇക്വേസ്ട്രിയനിലും ഓരോന്ന് വീതവുമാണ്് മറ്റ് സ്വര്‍ണം. പത്ത്് സ്വര്‍ണം, 13 വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ആകെ നേട്ടം 36ല്‍ എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com