ഇന്ത്യയ്ക്ക് മുന്നില്‍ ഐസിസിയുടെ മുട്ടിടിക്കും; ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന് ധൈര്യമുണ്ടോ? : ഷാഹിദ് അഫ്രിദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 01:13 PM  |  

Last Updated: 16th February 2023 01:13 PM  |   A+A-   |  

afridi

ഫയൽ ചിത്രം

 

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വെച്ചു നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. പാകിസ്ഥാനില്‍ വെച്ച് ഏഷ്യാകപ്പ് മത്സരം നടത്തിയാല്‍ ഇന്ത്യ പങ്കെടുക്കുമോയെന്നതില്‍ തനിക്ക് ഒരു വ്യക്തതയുമില്ലെന്ന് അഫ്രിദി പറഞ്ഞു. 

ഇന്ത്യ ഏഷ്യാ കപ്പില്‍ പങ്കെടുത്തില്ലെങ്കില്‍, ഇന്ത്യയില്‍ വെച്ചു നടക്കുന്ന ഏകദിന ലോകകപ്പ് പാകിസ്ഥാന്‍ ബഹിഷ്‌കരിക്കുമോ?. അത്തരമൊരു ശക്തമായ നിലപാടാണ് പാകിസ്ഥാന്‍ സ്വീകരിക്കേണ്ടതെന്നും അഫ്രിദി സമ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഇതില്‍ ഐസിസിയുടെ നിലപാട് നിര്‍ണായകമാണ്. ഐസിസി ശക്തമായി മുന്നോട്ടു വരണം. എന്നാല്‍ എന്തെങ്കിലും നിലപാടെടുക്കാന്‍ ഐസിസിക്ക് കഴിവുണ്ടെന്ന് തോന്നുന്നില്ല. ബിസിസിഐക്കു മുന്നില്‍ ഐസിസിയുടെ മുട്ടിടിക്കുമെന്നും ഷാഹിദ് അഫ്രിദി പറഞ്ഞു. 

അതിര്‍ത്തി തര്‍ക്കം, ഭീകരവാദം അടക്കമുള്ള വിഷയങ്ങളെച്ചൊല്ലി, നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പാകിസ്ഥാനിലേക്ക് പര്യടനം നടത്തേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനം പാകിസ്ഥാനില്‍ വെച്ച് ഏഷ്യാകപ്പ് ടൂര്‍ണമെന്റ് നടത്താനാണ് തീരുമാനിച്ചിരുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അഞ്ചുമണിക്കൂര്‍ മാത്രം ഇന്ത്യ ഒന്നാമത്, ചരിത്ര നേട്ടം പിഴവില്‍ മങ്ങി; റാങ്കിങ് തിരുത്തി ഐസിസി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ