ഇടവേളയ്‌ക്ക് ശേഷം ​ഗ്രൗണ്ടിൽ തിരിച്ചെത്തി, 'മസ്‌കുലർ സിങ് ധോനി'; ചിത്രം വൈറൽ

ഐപിഎൽ പരിശീലനത്തിനിടെ എടുത്ത ധോനിയുടെ ചിത്രം വൈറൽ
പരിശീലനത്തിനിടെ എംഎസ്‌ഡി/ ചിത്രം ട്വിറ്റർ
പരിശീലനത്തിനിടെ എംഎസ്‌ഡി/ ചിത്രം ട്വിറ്റർ

രു ഇടവേളയ്‌ക്ക് ശേഷം മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എംഎസ് ധോനി വീണ്ടും ​ഗ്രൗണ്ടിൽ ക്രിക്കറ്റ് പരിശീലനത്തിൽ. ഐപിഎൽ മത്സരത്തിനൊരുങ്ങുന്ന ധോനിയുടെ ചിത്രം ട്വിറ്ററിലൂടെ ചെന്നൈ സൂപ്പർ കിങ്‌സ് ആണ് പുറത്ത് വിട്ടത്.

ചിത്രത്തിൽ ധോനിയുടെ കൈകളിലെ മസിലുകൾക്ക് വലിപ്പം വച്ചിട്ടുണ്ടെല്ലോയെന്നാണ് ഇപ്പോഴത്തെ ചർച്ച. എന്തായാലും ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക് സ്റ്റേഡിയത്തിൽ ബാറ്റിങ് പരിശീലിക്കുന്ന ധോനിയുടെ ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

മാസങ്ങളായി ക്രിക്കറ്റിൽ നിന്ന് വിട്ടു നിന്ന ധോനി മണിക്കൂറുകൾ നീണ്ട പരിശീലനത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം. എംഎസ്‌ഡി എന്നാൽ മസ്കുലർ സിങ് ധോനിയെന്നാണ് ഒരു ആരാധകന്‍ ട്വിറ്ററിൽ കുറിച്ചത്. 2008ലെ ഐപിഎല്ലിന്റെ ഉദ്ഘാടന സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള ധോണി 2010, 2011, 2018, 2021 വര്‍ഷങ്ങളിൽ ചെന്നൈയെ കിരീടത്തിലേക്കെത്തിച്ചു. കഴിഞ്ഞ സീസണിൽ ചെന്നൈ ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയമിച്ചെങ്കിലും പിന്നീട് ക്യാപ്റ്റൻ സ്ഥാനം ധോനി തന്നെ ഏറ്റെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com