സഞ്ജുവിന് ഒരു കോടി, സി ഗ്രേഡില്‍; ജഡേജ എ പ്ലസ്; രാഹുലിനെ തരംതാഴ്ത്തി; ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു

ഇതാദ്യമായാണ് സഞ്ജു ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ ഇടംനേടുന്നത്
സഞ്ജു സാംസൺ/ ഫയൽ
സഞ്ജു സാംസൺ/ ഫയൽ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കളിക്കാരുടെ വാര്‍ഷിക കരാര്‍ പട്ടിക പ്രഖ്യാപിച്ചു. പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ഒരു കോടി പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡിലാണ് സഞ്ജു ഇടംപിടിച്ചത്. ഇതാദ്യമായാണ് സഞ്ജു ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ ഇടംനേടുന്നത്. 

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പട്ടികയില്‍ നേട്ടമുണ്ടാക്കിയ താരം. ഏഴു കോടി പ്രതിഫലം ലഭിക്കുന്ന എപ്ലസ് ഗ്രേഡിലാണ് ജഡേജയുള്ളത്. ആകെ നാലുപേരാണ് എ പ്ലസ് ഗ്രേഡിലുള്ളത്. ജഡേജയെക്കൂടാതെ, നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസുകാര്‍. 

ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് അഞ്ചു കോടി പ്രതിഫലം ലഭിക്കുന്ന എ ഗ്രേഡിലേക്ക് പ്രമോഷന്‍ ലഭിച്ചു. അശ്വിന്‍, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവരാണ് എ ഗ്രേഡിലുള്ള മറ്റു താരങ്ങള്‍. കെ എല്‍ രാഹുല്‍ എ ഗ്രേഡില്‍ നിന്നും ബി ഗ്രേഡിലേക്ക് പിന്തള്ളപ്പെട്ടു. 

സി ഗ്രേഡിലുണ്ടായിരുന്ന ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നീ ബാറ്റര്‍മാര്‍ക്ക് ബി ഗ്രേഡിലേക്ക് പ്രമോഷന്‍ ലഭിച്ചു. ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ബി ഗ്രേഡിലുള്ള മറ്റു താരങ്ങള്‍. 

സി ഗ്രേഡില്‍ സഞ്ജു അടക്കം 11 താരങ്ങളാണുള്ളത്. ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ശാര്‍ദൂല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യൂസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ് ദീപ് സിങ്, കെ എസ് ഭരത് എന്നിവരാണ് സി ഗ്രേഡിലുള്ളത്. 

അജിന്‍ക്യ രഹാനെ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, മയാങ്ക് അഗര്‍വാള്‍, ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ, ദീപക് ചാഹര്‍ തുടങ്ങിയവരെ വാര്‍ഷിക കരാറില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com