രജത് പടിദാറും കുല്‍ദീപും മുകേഷും ടീമില്‍; സിറാജിന് വിശ്രമം; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു
​ദ്രാവിഡിനൊപ്പം രോഹിത്
​ദ്രാവിഡിനൊപ്പം രോഹിത്പിടിഐ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങുന്നത്. പരിക്കേറ്റ കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം രജത് പടിദാറും കുല്‍ദീപ് യാദവും ഇറങ്ങും. രജത് പടിദാറിന്റെ അരങ്ങേറ്റ മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച പേസ് ബൗളര്‍ മുഹമ്മദ് സിറാജിന് വിശ്രമം നല്‍കി. പകരം മുകേഷ് കുമാറാണ് ടീമില്‍ ഇടംനേടിയത്.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും രോഹിത് ശര്‍മയെയും കൂട്ടരെയും തൃപ്തിപ്പെടുത്തില്ല. അഞ്ച് മത്സരമാണ് പരമ്പരയില്‍.

വിശാഖപട്ടണത്ത് അവസാനമായി ടെസ്റ്റ് നടന്നത് 2019ലാണ്. അന്ന് ദക്ഷിണാഫ്രിക്കയെ 203 റണ്ണിന് തോല്‍പ്പിച്ചു. അതിനുമുമ്പ് 2016ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് 246 റണ്ണിന്. രണ്ട് ടെസ്റ്റിലുമായി സ്പിന്നര്‍ ആര്‍ അശ്വിന്‍ 16 വിക്കറ്റാണ് കൊയ്തത്. ഇന്ന് ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ അശ്വിന്‍ ചരിത്രത്തിന് അരികെയാണ്. നാല് വിക്കറ്റുകൂടി നേടിയാല്‍ 500 വിക്കറ്റാകും തമിഴ്‌നാട്ടുകാരന്. ഈ നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ ബൗളറമാകും.

ഇംഗ്ലണ്ട് ടീമില്‍ പരിക്കേറ്റ സ്പിന്നര്‍ ജാക്ക് ലീച്ചിന് പകരം പുതുമുഖതാരം ഷോയിബ് ബഷീര്‍ ഇറങ്ങും. മുതിര്‍ന്ന പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണും ടീമിലുണ്ട്.

​ദ്രാവിഡിനൊപ്പം രോഹിത്
മെസിയുടെ ഇന്റര്‍ മയാമിയെ ഗോള്‍മഴയില്‍ മുക്കി അല്‍ നസ്ര്‍; എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com