മാക്‌സ്‌വെല്ലിന്റെ അതിവേഗ സെഞ്ച്വറി; പൊരുതി വീണ് വിന്‍ഡീസ്; ടി20 പരമ്പരയും ഓസ്‌ട്രേലിയക്ക്

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിനു മുന്നില്‍
ഗ്ലെന്‍ മാക്‌സ്‌വെല്‍, ടിം ‍ഡേവിഡ്
ഗ്ലെന്‍ മാക്‌സ്‌വെല്‍, ടിം ‍ഡേവിഡ്ട്വിറ്റര്‍

അഡ്‌ലെയ്ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഓസ്‌ട്രേലിയക്ക്. രണ്ടാം ടി20യില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ വിജയം പിടിച്ചാണ് ഓസീസ് നേട്ടം. ഏകദിന പരമ്പര നേരത്തെ ഓസീസ് തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിനു മുന്നില്‍.

രണ്ടാം ടി20യില്‍ 34 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. വിന്‍ഡീസിന്റെ പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സില്‍ അവസാനിച്ചു.

വിന്‍ഡീസിനായി ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ തിളങ്ങി. താരം അഞ്ച് ഫോറും നാല് സിക്‌സും സഹിതം 36 പന്തില്‍ 63 റണ്‍സ് എടുത്തു. എന്നാല്‍ ക്യാപ്റ്റന്റെ പ്രകടനം വിജയം സമ്മാനിച്ചില്ല.

ഗ്ലെന്‍ മാക്‌സ്‌വെല്‍, ടിം ‍ഡേവിഡ്
ലോക കിരീടം നിലനിര്‍ത്താന്‍ 254 റണ്‍സ്; റെക്കോര്‍ഡ് ചെയ്സിന് ഇന്ത്യ

16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 37 റണ്‍സെടുത്ത് ആന്ദ്രെ റസ്സലും തിളങ്ങി. വാലറ്റത്ത് ജാസന്‍ ഹോള്‍ഡര്‍ 16 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയക്കായി മാര്‍ക്കസ് സ്‌റ്റോയിനിസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, സ്‌പെന്‍സര്‍ ജോണ്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജാസന്‍ ബെഹറന്‍ഡ്രോഫ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഗ്ലെന്‍ മാക്‌സ്‌വെല്‍, ടിം ‍ഡേവിഡ്
ബംഗാൾ റൺ മല കയറണം; രഞ്ജിയില്‍ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് കേരളം

നേരത്തെ ഗ്ലെന്‍ മാക്‌സ്‌വെല്‍ നേടിയ റെക്കോര്‍ഡ് സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 12 ഫോറും എട്ട് കൂറ്റന്‍ സിക്‌സും സഹിതം മാക്‌സ്‌വെല്‍ വെറും 55 പന്തില്‍ 120 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പം മാക്‌സ്‌വെല്‍ എത്തി.

ഡേവിഡ് വാര്‍ണര്‍ 19 പന്തില്‍ 22 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 12 പന്തില്‍ 29 റണ്‍സ് വാരി. 14 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സുമായി ടിം ഡേവിഡ് പുറത്താകാതെ നിന്നു.

വിന്‍ഡീസിനായി ഹോള്‍ഡര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. അല്‍സാരി ജോസഫ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com