അശ്വിനും ജഡേജയും പിച്ചിന് നടുവിലൂടെ ഓടി; ബാറ്റിങ് തുടങ്ങും മുന്‍പേ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ്

അഞ്ചിന് പൂജ്യം എന്ന നിലയിലാവും ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിക്കുക
ജഡേജയും അശ്വിനും പിച്ചിന് നടുവിലൂടെ ഓടുന്നു
ജഡേജയും അശ്വിനും പിച്ചിന് നടുവിലൂടെ ഓടുന്നു എക്‌സ്‌

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ മുന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങും മുന്‍പേ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ്. പിച്ചിന് നടുവിലൂടെ അശ്വിനും ജഡേജയും ഒടിയതിനാണ് അമ്പയര്‍ അഞ്ച് പെനാല്‍റ്റി റണ്‍സ് അനുവദിച്ചത്. ഇതോടെ അഞ്ചിന് പൂജ്യം എന്ന നിലയിലാവും ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിക്കുക

ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ ബാറ്റിങ്ങിനിടെ രവീന്ദ്ര ജഡേജയും പിച്ചിന് നടുവിലൂടെ ഓടിയിരുന്നു. തുടര്‍ന്ന് രണ്ടുതവണ അമ്പയര്‍ ജഡേജയ്ക്ക് മുന്നറിയിപ്പ് നല്‍കി. അപ്പൊഴൊന്നും പെനാല്‍റ്റി റണ്‍ നല്‍കിയിരുന്നില്ല. രണ്ടാം ദിനം അശ്വിനും ഇത് തുടര്‍ന്നതോടെ അമ്പയര്‍ ഇംഗ്ലണ്ടിന് അഞ്ച് പെനാല്‍റ്റി റണ്‍സ് അനുവദിക്കുകയായിരുന്നു

മത്സരത്തിന്റെ 102ാം ഓവറിലാണ് സംഭവം നടന്നത്. റെഹാന്‍ അഹമ്മദിന്റെ ബോളില്‍ അശ്വിന്‍ സിംഗിളിനായി ശ്രമിക്കുകയായിരുന്നു. പിച്ചിന് പുറത്തൂകൂടി ഓടുന്നതിന് പകരം നടുവിലൂടെ ഓടുകയായിരുന്നു. മെറില്‍ ബോള്‍ ക്രിക്കറ്റ് ക്ലബിന്റെ എംസിസി റൂള്‍ ബുക്കിലെ 41.14.1 സെഷനിലാണ് ഇത് സംബന്ധിച്ച് നിയമമുള്ളത്. നേരത്തെയും ഇന്ത്യക്കെതിരെ ഇതുപോലെ പെനാല്‍റ്റി റണ്‍സ് അനുവദിച്ചിരുന്നു. 2016ല്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലായിരുന്നു ജഡേജ പിച്ചിന് നടുവിലൂടെ ഓടിയത്. രണ്ട് വട്ടമാണ് അന്ന് ജഡേജ പിഴവ് ആവര്‍ത്തിച്ചത്. ഇതോടെ അഞ്ച് പെനാല്‍റ്റി റണ്‍സ് ലഭിച്ച ന്യൂസിലന്‍ഡ് 5-0 എന്ന നിലയിലാണ് ഇന്നിങ്‌സ് ആരംഭിച്ചത്.

രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ട് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നു. 314-5 എന്ന നിലയില്‍ നിന്ന് 331-7ലേക്ക് ഇന്ത്യ രണ്ടാം ദിനം ആദ്യ സെഷനില്‍ വീണു. സെഞ്ചറി എടുത്ത് നിന്ന രവീന്ദ്ര ജഡേജയെ റൂട്ട് മടക്കിയപ്പോള്‍ കുല്‍ദീപ് യാദവ് ആന്‍ഡേഴ്‌സന് മുന്‍പില്‍ വീണു. ആദ്യ സെഷനില്‍ തന്നെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കും എന്ന് തോന്നിച്ചെങ്കിലും അരങ്ങേറ്റക്കാരന്‍ ജുറെലും അശ്വിനും ചേര്‍ന്ന് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യന്‍ സ്‌കോര്‍ 400ലേക്ക് എത്തിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച നിലയിലാണ്. നിലവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 417 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ധ്രുവ് ജുറല്‍ 46 റണ്‍സും അശ്വിന്‍ 37 റണ്‍സും എടുത്തു. എട്ടാം വിക്കറ്റില്‍ ഇരുവരും അര്‍ധസെഞ്ചറി കൂട്ടുകെട്ടും തീര്‍ത്തതിന് പിന്നാലെ ഇരുവരും കൂടാരം കയറി. ഇവരെ കൂടാതെ രവീന്ദ്ര ജഡജേ (112), കുല്‍ദീപ് യാദവ് (4) എന്നിവരാണ് ഇന്നു പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ജഡേജയെ ജോ റൂട്ടും കുല്‍ദീപിനെ ജയിംസ് ആന്‍ഡേഴ്‌സനുമാണ് പുറത്താക്കിയത്.

രണ്ടാം ദിനം വെറും ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് തലേന്ന് ക്രീസിലുണ്ടായിരുന്ന രണ്ടു ബാറ്റര്‍മാരെയും നഷ്ടമായത്. 24 പന്തില്‍ നാലു റണ്‍സ് മാത്രമെടുത്ത കുല്‍ദീപിനെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെ കൈകളിലെത്തിച്ച് ജയിംസ് ആന്‍ഡേഴ്‌സനാണ് ഇന്നത്തെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ പാര്‍ട് ടൈം സ്പിന്നര്‍ ജോ റൂട്ട് ജഡേജയെ പുറത്താക്കി. 225 പന്തില്‍ ഒന്‍പതു ഫോറും രണ്ടു സിക്‌സും സഹിതം 112 റണ്‍സെടുത്ത ജഡേജ ക്ലീന്‍ ബൗള്‍ഡായി.

ജഡേജയും അശ്വിനും പിച്ചിന് നടുവിലൂടെ ഓടുന്നു
'വിഷമമുണ്ട്, എന്റെ തെറ്റായ വിളി'- സർഫറാസിന്റെ റണ്ണൗട്ടിൽ ജഡേജ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com