ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു; 15 കോടി നഷ്ടം, മുന്‍ ബിസിനസ് പങ്കാളികള്‍ക്കെതിരെ പരാതി നല്‍കി ധോനി 

എംഎസ് ധോനിയെ പ്രതിനിധീകരിച്ച് ദയാനന്ദ് സിങ്ങാണ് കേസ് ഫയല്‍ ചെയ്തത്
ധോനി, ഫോട്ടോ: ട്വിറ്റർ
ധോനി, ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: മുന്‍ ബിസിനസ് പങ്കാളികള്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോനി. ആര്‍ക്ക സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ലിമിറ്റഡിലെ മിഹിര്‍ ദിവാകര്‍, സൗമ്യ വിശ്വാസ് എന്നിവര്‍ക്കെതിരെയാണ് ധോനി റാഞ്ചി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. 

ആഗോളതലത്തില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിനായി 2017ല്‍ മിഹിര്‍ ദിവാകര്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും എന്നാല്‍, കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഫ്രാഞ്ചൈസി ഫീസും ഉടമ്പടി പ്രകാരമുള്ള ലാഭവും പങ്കിടാതെ ആര്‍ക്ക സ്‌പോര്‍ട്‌സ് വഞ്ചിച്ചു, നിരവധി തവണ സ്ഥാപനത്തെ ബന്ധപ്പെട്ടിട്ടും ലീഗല്‍ നോട്ടിസ് അയച്ചിട്ടും ഫലമുണ്ടായില്ലെന്നും പറയുന്നു. 

2021 ആഗസ്റ്റ് 15ന് ആര്‍ക്ക സ്‌പോര്‍ട്‌സുമായുള്ള കരാര്‍ ധോനി റദ്ദാക്കി. ആര്‍ക്ക സ്‌പോര്‍ട്‌സ് കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്‌തെന്നും 15 കോടിയിലധികം രൂപ നഷ്ടമുണ്ടായെന്നും പാരാതിയില്‍ പറയുന്നു.  എംഎസ് ധോനിയെ പ്രതിനിധീകരിച്ച് ദയാനന്ദ് സിങ്ങാണ് കേസ് ഫയല്‍ ചെയ്തത്. 

ആര്‍ക്ക സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മാനേജിംഗ് എഡിറ്ററാണ് മിഹിര്‍ ദിവാകറെന്നും  കമ്പനിയുടെ ഉപദേശകനാണ് ധോനിയെന്നും കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നു. ആര്‍ക്ക സ്പോര്‍ട്സിനെതിരെ നിയമനടപടി സ്വീകരിച്ചതിന് ശേഷം മിഹിര്‍ ദിവാകര്‍ തന്നെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ച് ധോനിയുടെ സുഹൃത്ത് സിമന്ത് ലോഹാനിയും പരാതി നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com