ധരംശാലയില്‍ 'സ്പിന്‍ താണ്ഡവം', 10 വിക്കറ്റുകളും പിഴുതു, കുല്‍ദീപിന് അഞ്ചുവിക്കറ്റ്; ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്ത്

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്ത്
കുൽദീപിനെ അഭിനന്ദിക്കുന്ന രോഹിത്
കുൽദീപിനെ അഭിനന്ദിക്കുന്ന രോഹിത്പിടിഐ

ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്ത്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അശ്വിനും ജഡേജയും ചേര്‍ന്നാണ് മുഴുവന്‍ വിക്കറ്റുകളും പിഴുതെടുത്തത്. കുല്‍ദീപ് 72 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റുകള്‍ നേടിയപ്പോള്‍ അശ്വിന്‍ 51 റണ്‍സിന് നാലുവിക്കറ്റുകള്‍ നേടി മികച്ച പിന്തുണ നല്‍കി.

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഓപ്പണര്‍ സാക് ക്രൗളി മാത്രമാണ് പിടിച്ചു നിന്നത്. 108 പന്തില്‍ 79 റണ്‍സ് ആണ് സാക് ക്രൗളിയുടെ സംഭാവന. ഇംഗ്ലണ്ട് സ്‌കോര്‍ 60 കടന്നു മുന്നേറുന്നതിനിടെയാണ് അവര്‍ക്ക് ആദ്യ നഷ്ടം സംഭവിച്ചത്. ബെന്‍ ഡുക്കറ്റാണ് മടങ്ങിയത്. താരം 27 റണ്‍സെടുത്തു. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് കുതിക്കുന്നതിനിടെ കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഒലി പോപ്പ് ഇറങ്ങി. എന്നാല്‍ പോപ്പിനും അധികം ആയുസുണ്ടായില്ല. വീണ്ടും ഞെട്ടിച്ചത് കുല്‍ദീപ് തന്നെയാണ്. താരം 11 റണ്‍സുമായി പുറത്ത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയില്‍ ഉച്ച ഭക്ഷണ ശേഷം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനു സ്‌കോര്‍ 137ല്‍ എത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്ത സാക് ക്രൗളിയെ നഷ്ടമായി. താരത്തേയും കുല്‍ദീപ് യാദവ് തന്നെ മടക്കി. ഇംഗ്ലണ്ടിനു നഷ്ടമായ ആദ്യ മൂന്ന് വിക്കറ്റുകളും കുല്‍ദീപ് ആണ് സ്വന്തമാക്കിയത്.

79 റണ്‍സില്‍ നില്‍ക്കെ ക്രൗളിയെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് ജോണി ബെയര്‍സ്‌റ്റോയെ കുല്‍ദീപ് യാദവ് തന്നെ പുറത്താക്കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് ഉയര്‍ന്ന ജോ റൂട്ടിന്റെ വിക്കറ്റ് ജഡേജയാണ് നേടിയത്. പിന്നാലെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ പൂജ്യത്തിന് കുല്‍ദീപ് മടക്കിയതോടെ തിരിച്ചുവരാനുള്ള ഇംഗ്ലണ്ടിന്റെ എല്ലാ പഴുതും ഇന്ത്യ അടച്ചിരുന്നു. തുടര്‍ന്ന് വിക്കറ്റുകള്‍ ഓരോന്നായി വീഴുന്നതാണ് കണ്ടത്.

കുൽദീപിനെ അഭിനന്ദിക്കുന്ന രോഹിത്
ചെസ് ഇതിഹാസം കാസ്പറോവ് 'തീവ്രവാദി'- പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com