കോഹ്‌ലിയെയും പിന്നിലാക്കി; യശസ്വി ജയ്സ്വാളിന് നേട്ടം

9 ഇന്നിങ്സുകളില്‍ നിന്നായി 93.71 ശരാശരിയില്‍ 656 റണ്‍സാണ് താരം നേടിയത്.
യശസ്വി ജയ്‌സ്വാള്‍
യശസ്വി ജയ്‌സ്വാള്‍പിടിഐ

ധരംശാല: ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ഫോമില്‍ കളിക്കുന്ന യശസ്വി ജയ്സ്വാളിന് മറ്റൊരു നേട്ടം കൂടി. ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന നേട്ടമാണ് ജയ്സ്വാള്‍ നേടിയത്. 9 ഇന്നിങ്സുകളില്‍ നിന്നായി 93.71 ശരാശരിയില്‍ 656 റണ്‍സാണ് താരം നേടിയത്.

2016-17ല്‍ എട്ട് ഇന്നിങ്സുകളില്‍ നിന്നായി വിരാട് കോഹ്ലി നേടിയ 655 റണ്‍സ് റെക്കോര്‍ഡും താരം മറികടന്നു. 2002ല്‍ 6 ഇന്നിങ്സില്‍ നിന്നായി 602 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡാണ് പട്ടികയില്‍ മൂന്നാമത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യശസ്വി ജയ്‌സ്വാള്‍
ഗൂഗ്ലിയില്‍ ഡുക്കറ്റിന്റെ ടൈമിങ് പിഴച്ചു, പിന്നിലേക്ക് ഓടി കൈയില്‍ ഒതുക്കി ഗില്‍; മനോഹര ക്യാച്ച് - വീഡിയോ

പരമ്പയിലെ മികച്ച പ്രകടനത്തിന് പിന്നാലെ കഴിഞ്ഞദിവസം പുറത്തുവന്ന ഐസിസി ടെസ്റ്റ് റാങ്കിങിലും ജയ്സ്വാള്‍ നേട്ടം കൊയ്തിരുന്നു. ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനത്തിനുള്ളില്‍ താരം ഇടംപിടിച്ചു. പരമ്പരയില്‍ തുടര്‍ച്ചയായ ഇരട്ട സെഞ്ച്വറികള്‍ നേടിയാണ് യശസ്വി രണ്ട് സ്ഥാനങ്ങള്‍ കയറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com