പികെ കുഞ്ഞാലിക്കുട്ടിയുടെ പത്രിക അപൂര്‍ണം; പത്രിയ്‌ക്കെതിരെ ബിജെപി കോടതിയിലേക്ക്

പികെ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചതിനെതിരെ ബിജെപി കോടതിയെ സമീപിക്കും - ആശ്രിത സ്വത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയില്ലെന്നും ആരോപണം
പികെ കുഞ്ഞാലിക്കുട്ടിയുടെ പത്രിക അപൂര്‍ണം; പത്രിയ്‌ക്കെതിരെ ബിജെപി കോടതിയിലേക്ക്

മലപ്പുറം:  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഗുരുതര വീഴ്ച. ആശ്രിത സ്വത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി നല്‍കിയില്ലെന്നതാണ് വീഴ്ചയായി കണക്കാക്കുന്നത്. സംഭവം ഗുരുതരവീഴ്ചയാണെന്നും എന്നാല്‍ ഇതുകാരണം പത്രിക സ്വീകരിക്കാതിരിക്കാന്‍ പറ്റില്ലെന്നുമായിരുന്നു കളക്ടറുടെ വാദം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ പത്രിക തള്ളിക്കളയാന്‍ സാധ്യതയുണ്ടെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടിയുടെ അപൂര്‍ണമായ പത്രിക സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നാണ് ബിജെപി പറയുന്നത്. ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയില്‍ വിട്ടുപോയ ഭാഗം പൂരിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ റിട്ടേണിംഗ് ഓഫീസര്‍ അനുവദിക്കുകയായിരുന്നെന്നും ബിജെപി ആരോപിക്കുന്നു.

വിട്ടുപോയ കോളത്തില്‍ ഇല്ല എന്നെഴുതാന്‍ അവസരം നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെങ്കിലും കളക്ടര്‍ അനുമതി നല്‍കിയിരുന്നില്ല. പരിശോധനാ വേളയില്‍ തിരുത്ത് പാടില്ലെന്നായിരുന്നു ഇതിന് കളകട്‌റുടെ വിശദീകരണം. പത്രികയില്‍ പിശക് കണ്ടെത്തിയാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കുന്ന പതിവുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നാണ് ലീഗ് പറയുന്നത്. 

കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളണമെന്ന ആവശ്യമായി സ്വതന്ത്രരുള്‍പ്പെടെ രംഗത്തെത്തിയിട്ടും സിപിഎം മൗനം പാലിക്കുകയായിരുന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിക്കാന്‍ നിയമതടസമില്ലെന്ന വിവരം ലഭിചച്ചതിന്റെ അടിസ്ഥാനത്തിലാണ് പത്രിക സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതെന്നാണ് സിപിഎമ്മിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com