ആഴ്ചയിലൊരിക്കല്‍ രഹസ്യയോഗം ചേരുന്ന സുഡാപ്പി പൊലീസിന്റെ കണക്കെടുക്ക് ആദ്യം: പിണറായിയോട് സുരേന്ദ്രന്‍

നെഹ്‌റുവും ഇന്ദിരയും കരുണാകരനും വിചാരിച്ചിട്ട് നടക്കാത്തത് പിണറായി നൂറു ജന്മം ജനിച്ചാലും നടക്കില്ല എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ആഴ്ചയിലൊരിക്കല്‍ രഹസ്യയോഗം ചേരുന്ന സുഡാപ്പി പൊലീസിന്റെ കണക്കെടുക്ക് ആദ്യം: പിണറായിയോട് സുരേന്ദ്രന്‍

ആര്‍എസ്എസുകാരുടെ കണക്കെടുക്കാന്‍ പൊലീസിന് രഹസ്യനിര്‍ദേശം നല്‍കിയതിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി. 'കണക്കെടുത്തിട്ട് എന്തു ചെയ്യാനാണ്. പ്രവര്‍ത്തനം നിര്‍ത്തിക്കാനാണോ' എന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഏതായാലും ഈ പറഞ്ഞതൊന്നും നടക്കാന്‍ പോകുന്ന കാര്യങ്ങളല്ല. നെഹ്‌റുവും ഇന്ദിരയും കരുണാകരനും വിചാരിച്ചിട്ട് നടക്കാത്തത് പിണറായി നൂറു ജന്മം ജനിച്ചാലും നടക്കില്ല എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഒരേ മാതൃകയില്‍ സ്വഛന്ദമായി. സ്വയംസേവകരുടെ കണക്കെടുക്കുന്ന നേരത്ത് ഐഎസിലേക്ക് ആളെ കയററി അയക്കുന്നവരുടെ കണക്കെടുക്കാനും തീവ്രവാദത്തിന് ആളെക്കൂട്ടുന്നവരുടെ കണക്കെടുക്കാനുമെല്ലാം പിണറായി വിജയനോട് പറയുന്ന രീതിയിലാണ് പോസ്റ്റ് എഴുതിയിരിക്കുന്നത്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആർ. എസ്. എസുകാരുടെ കണക്കെടുക്കാൻ പോലീസിനു രഹസ്യനിർദ്ദേശം നൽകിയതായി കേട്ടു. കണക്കെടുത്തിട്ട് എന്തു ചെയ്യാനാണ്. പ്രവർത്തനം നിർത്തിക്കാനാണോ? ഭീഷണിപ്പെടുത്താനാണോ അതോ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണോ? ഏതായാലും ഈ പറഞ്ഞതൊന്നും നടക്കാൻ പോകുന്ന കാര്യങ്ങളല്ല. നെഹ്റുവും ഇന്ദിരയും കരുണാകരനും വിചാരിച്ചിട്ട് നടക്കാത്തത് പിണറായി നൂറു ജന്മം ജനിച്ചാലും നടക്കില്ല. നിയമവിധേയവും ഭരണഘടനാനുശ്രുതമായുമാണ് സംഘം പ്രവർത്തിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെല്ലായിടത്തും സംഘം പ്രവർത്തിക്കുന്നുണ്ട്. ഒരേ മാതൃകയിൽ സ്വഛന്ദമായി. സ്വയംസേവകരുടെ കണക്കെടുക്കുന്ന നേരത്ത് ഐ. എസിലേക്ക് ആളെ കയററി അയക്കുന്നവരുടെ കണക്കെടുക്കൂ പിണറായി നിങ്ങൾ. നിയമവിരുദ്ധമായി സംഘം ചേരുകയും ഭീകരവാദ പരിശീലനവും നടത്തുകയും ചെയ്യുന്നവരുടെ കണക്കെടുക്കൂ പിണറായി. മയക്കുമരുന്നു കടത്തും സ്വർണ്ണക്കള്ളക്കടത്തും നടത്തി തീവ്രവാദത്തിന് ആളെക്കൂട്ടുന്നവരുടെ കണക്കെടുക്കൂ സഖാവേ. സ്വന്തം പോലീസ് സേനയിലടക്കം നുഴഞ്ഞുകയറി പോലീസ് ആസ്ഥാനത്തെ രഹസ്യമെയിലുകളടക്കം ചോർത്തിയവരുടെ കണക്കെടുക്കൂ സഖാവേ. ആഴ്ചയിലൊരിക്കൽ ജില്ലകൾതോറും രഹസ്യയോഗം ചേരുന്ന സുഡാപ്പി പോലീസിൻറെ കണക്കെടുക്കാനാണ് പിണറായി ആദ്യം തയാറാവേണ്ടത്. അന്യസംസ്ഥാനതൊഴിലാളികളിൽ എത്രപേർ അതിർത്തികടന്നു വന്നവരാണെന്ന കണക്കെടുക്കാൻ പോലും പോലീസിന് നേരമില്ല. ഈ കണക്കുകളൊന്നും എടുക്കാതെ ആർ. എസ്. എസുകാരുടെ കണക്കെടുക്കാൻ നടന്നാൽ അവസാനം സ്വന്തം കണക്ക് ഭീകരൻമാർ എടുക്കുന്ന ഗതിയാവും പിണറായിയുടെ പാർട്ടിക്ക് വരാൻ പോകുന്നത്. ബംഗാളിൽ ബി. ജെ. പിയെ തടയാൻ ബംഗ്ളാദേശി നുഴഞ്ഞുകയററക്കാർക്ക് റേഷൻ കാർഡും തിരിച്ചറിയൽ കാർഡും വോട്ടവകാശവും കൊടുത്ത് സന്തോഷിപ്പിച്ചിട്ട് അവസാനം എന്തുണ്ടായി എന്ന് ഒന്നു പരിശോധിക്കുന്നത് നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com