കൊച്ചി : തേവരയിലെ പാര്‍പ്പിട സമുച്ചയത്തില്‍ പാര്‍ക്കിംഗ് തര്‍ക്കത്തെച്ചൊല്ലി കാവല്‍ക്കാരനെ ചീത്തവിളിച്ച ചലച്ചിത്ര പ്രവര്‍ത്തകനെതിരെ പരാതി. സംവിദായകന് കൂടിയായ നടനെതിരെയാണ് പരാതി. എന്നാല്‍ ഇയാളുടെ പേര് സംബന്ധിച്ച് കാവല്ക്കാരനുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് അന്വേഷണം എത്തിയത് മറ്റൊരു നടനിലേക്ക്.
എന്നാല്‍ സംഭവ ദിവസം ഈ നടന് എറണാകുളത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ പൊലീസിന് മനസ്സിലായി. ആ നടന് വടക്കന്‍ കേരളത്തില്‍ ഷൂട്ടിംഗിലായിരുന്നു. തുടര്‍ന്ന് ആ നടനെ പൊലീസ് കേസില്‍ നിന്ന് ഒഴിവാക്കി.
കാവല്‍ക്കാരനെ ചീത്തവിളിച്ച നടന്റെ ചിത്രം കാണിച്ചപ്പോഴാണ് ഒടുവില്‍ യഥാര്‍ത്ഥ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളെ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ