ബിജെപി രാഷ്ട്രീയ മൃതദേഹമായി, ശോഭ സുരേന്ദ്രന്റെ സമരപ്പന്തലില്‍ നിന്ന് നേതാക്കള്‍ സിപിഎമ്മിലേക്ക് 

ശബരിമല വിഷയം, ബിജെപി വര്‍ഗീയ ചേരിതിരിവിന് ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റ് നടയിലെ സമരപന്തലില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് ബിജെപി നേതാക്കള്‍ സിപിഎമ്മിലേക്ക്
ബിജെപി രാഷ്ട്രീയ മൃതദേഹമായി, ശോഭ സുരേന്ദ്രന്റെ സമരപ്പന്തലില്‍ നിന്ന് നേതാക്കള്‍ സിപിഎമ്മിലേക്ക് 

തിരുവനന്തപുരം:   ശബരിമല വിഷയം, ബിജെപി വര്‍ഗീയ ചേരിതിരിവിന് ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റ് നടയിലെ സമരപന്തലില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ സിപിഎമ്മിലേക്ക്. ബിജെപി സംസ്ഥാന സമിതിയംഗം വെളളനാട് എസ് കൃഷ്ണകുമാര്‍, മുന്‍ ആര്‍എംപി സംസ്ഥാന കമ്മിറ്റിയംഗവും നിലവില്‍ ബിജെപി നേതാവുമായ ഉഴമലയ്ക്കല്‍ ജയകുമാര്‍  തുടങ്ങിയവരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. വാര്‍ത്താസമ്മേളനത്തിലാണ്
സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കാര്യം ഇരുവരും അറിയിച്ചത്.

ആര്‍എസ് നേതൃത്വത്തിന്റെ അജണ്ടകള്‍ തീര്‍ത്തും ഏകപക്ഷീയമായി സംസ്ഥാന ബിജെപിയില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ജനാധിപത്യത്തിന്റെ അവസാനത്തെ തുളളിരക്തവും വാര്‍ന്നുപോയ രാഷ്ട്രീയ മൃതദേഹമായി മാറിയ ബിജെപിയില്‍ ഇനി തുടരാന്‍ താല്പര്യമില്ലെന്ന് ഇരുവരും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വര്‍ഗീയമായി തരംതിരിവിന് പോലും ഉതകുന്ന വിധത്തില്‍ ശബരിമല വിഷയത്തെ കൈകാര്യം ചെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയത്തോട് ഒത്തുപോകാന്‍ ഒരു കാരണവശാലും സാധിക്കില്ല. പരിപാവനമായ ശരണമന്ത്രത്തെ തെരുവിലിട്ടലക്കുന്ന രീതിയും ഒരു മുദ്രാവാക്യമാക്കി മാറ്റുന്ന രീതിയും യഥാര്‍ത്ഥ വിശ്വാസികളില്‍ വലിയ അസംതൃപ്തിയാണ് ഉളവാക്കിയിട്ടുളളതെന്നും ഇരുവരും ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com