തിരുവനന്തപുരം: കാരക്കോണത്ത് സിപിഎം ബിജെപി സംഘര്‍ഷം. വ്യത്യസ്ത സംഭവങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ കാരക്കോണം സ്വദേശി അശ്വന് വെട്ടേറ്റത്. ഡിവൈഎഫ്ഐ കാരക്കോണം യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ് അശ്വിന്. ജോലി കഴിഞ്ഞ് മടങ്ങി വരും വഴിയാണ് ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
സംഭവത്തിന് ശേഷം 12 മണിയോടെ തോലടി സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ സതികുമാറിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതികുമാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ