ശബരിമല സ്ത്രീ പ്രവേശനത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയ അപര്‍ണയുടെ വീടിന് നേരെ ആക്രമണം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

 'മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസികളുടെ വണ്ടികളൊക്കെ സേഫ് ആണ്. 3 വലിയ കരിങ്കല്‍ക്കഷ്ണങ്ങള്‍ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല.ചില്ല് മുറിയിലാകെ 
ശബരിമല സ്ത്രീ പ്രവേശനത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയ അപര്‍ണയുടെ വീടിന് നേരെ ആക്രമണം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

കോഴിക്കോട്‌ :  ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയ അപര്‍ണാ ശിവകാമിയുടെ വീടിന് നേരെ ആക്രമണം. ശബരിമല ദര്‍ശനത്തിനായി മാലയിട്ട് വ്രതം നോല്‍ക്കുന്ന രേഷ്മാ നിഷാന്ത് അടക്കമുള്ള നാല് സ്ത്രീകള്‍ക്ക് വേണ്ടി അപര്‍ണയാണ് കൊച്ചിയില്‍ രണ്ട് ദിവസം മുന്‍പ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നത്. പുലര്‍ച്ചെ  രണ്ടരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് ഫേസ്ബുക്കില്‍ അപര്‍ണയിട്ട കുറിപ്പില്‍ പറയുന്നു. ആക്രമണത്തില്‍ ജനല്‍ച്ചില്ലുകളെല്ലാം തകര്‍ന്നിട്ടുണ്ട്. 

 'മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസികളുടെ വണ്ടികളൊക്കെ സേഫ് ആണ്. 3 വലിയ കരിങ്കല്‍ക്കഷ്ണങ്ങള്‍ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല.ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയില്‍ നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി പോകുന്ന ശബ്ദം കേട്ടിരുന്നു'. 

 രാവിലെ പൊലീസ് എത്തി പരിശോധന നടത്തിയെന്നും കേസ് എടുത്തതായും അവര്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ താത്പര്യം ഇല്ലാത്തത് കൊണ്ട് തത്കാലം പിന്‍വാങ്ങുന്നുവെന്നും മണ്ഡലകാലം കഴിയുന്നതിന് മുമ്പേ ശബരിമലയില്‍ പോയി വ്രതം അവസാനിപ്പിച്ച് മാലയൂരണമെന്നാണ് താത്പര്യമെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com