ശബരിമലയിൽ ആർക്കും പോകാമെന്ന് ഡിജിപി ; നിയമം നടപ്പാക്കിയിരിക്കുമെന്ന് ഐ ജി

ശബരിമലയിൽ ആർക്കും പോകാമെന്ന് ഡിജിപി ; നിയമം നടപ്പാക്കിയിരിക്കുമെന്ന് ഐ ജി

ശബരിമലയിലേക്കു യുവതികളെത്തിയാൽ അവർക്ക് സൗകര്യമൊരുക്കും. സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല

പത്തനംതിട്ട : ശബരിമലയിൽ ആർക്കും പോകാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അവിടെ ആരെയും തടയാൻ അനുവദിക്കില്ല.നിയമം കയ്യിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് ബാധ്യസ്ഥരാണ്. അത് നടപ്പാക്കുമെന്നും ഡിജിപി പറഞ്ഞു.

ശബരിമലയിലേക്കു യുവതികളെത്തിയാൽ അവർക്ക് സൗകര്യമൊരുക്കും. സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ശബരിമലയിൽ നിലവിൽ വനിതാ പൊലീസിനെ നിയോഗിച്ചിട്ടില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഡിജിപി പറഞ്ഞു.

ശബരിമലയിൽ യുവതികളടക്കം ആർക്കുവേണമെങ്കിലും ദർശനം നടത്താമെന്ന് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കി. നിലയ്ക്കൽ, പമ്പ, ശബരിമല പ്രദേശങ്ങൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല. ഒരു പരിശോധനയും അനുവദിക്കില്ല. ദർശനത്തിന് ആർക്കൊക്കെ സുരക്ഷ ആവശ്യമാണോ അവർക്കൊക്കെ പൊലീസ് സുരക്ഷ നൽകും. നാട്ടിലെ നിയമം നടപ്പാക്കിയിരിക്കുമെന്നും ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com