പ്രളയകാലത്ത് അനുവദിച്ച അരി സൗജന്യമാക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പ്രളയകാലത്ത് അനുവദിച്ച അരി സൗജന്യമാക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
പ്രളയകാലത്ത് അനുവദിച്ച അരി സൗജന്യമാക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പ്രളയക്കെടുതി കണക്കിലെടുത്തു കേരളത്തിന് അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് അരിവില എന്‍ഡിആര്‍എഫില്‍ നിന്നു വെട്ടിക്കുറയ്ക്കരുതെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രളയബാധിതരായ കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ 1.18 ലക്ഷം ടണ്‍ അരി സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചു  ഭക്ഷ്യപൊതുവിതരണ മന്ത്രാലയം 89,540 ടണ്‍ അരി അധികമായി അനുവദിച്ചു. തല്‍ക്കാലം വില ഈടാക്കുന്നില്ലെങ്കിലും താങ്ങുവില കണക്കാക്കി ഇതിന്റെ വില ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ ഭക്ഷ്യഭദ്രതാനിയമപ്രകാരം കേരളത്തിന് അനുവദിക്കുന്ന മറ്റു പദ്ധതികളില്‍ നിന്നോ കുറയ്ക്കുമെന്നാണു ഭക്ഷ്യപൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുളളത്. എന്‍ഡിആര്‍എഫില്‍ നിന്നും മറ്റു പദ്ധതികളില്‍ നിന്നും ഇതു കുറയ്ക്കുന്നതു സംസ്ഥാനത്തിനു വലിയ പ്രയാസമുണ്ടാക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com