കോഴിക്കോട് കാറിന് മുകളില്‍ ബസ് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ കൂടുതലും ബസ് യാത്രക്കാരാണ്. 
കോഴിക്കോട് കാറിന് മുകളില്‍ ബസ് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിലാണ് അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ കൂടുതലും ബസ് യാത്രക്കാരാണ്. 

നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്നും കോഴിക്കോട് നഗരത്തിലേക്ക് വന്ന സിറ്റി ബസാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. കാറില്‍ ഈ സമയം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ആരുടെയും പരിക്ക് ഗുരുതരമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com