രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണം ; സ്പീക്കര്‍ക്ക് പി സി ജോര്‍ജ്ജിന്റെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2018 11:58 AM  |  

Last Updated: 04th December 2018 11:58 AM  |   A+A-   |  

PC

 

തിരുവനന്തപുരം : നിയമസഭയില്‍ ബിജെപി അംഗം ഒ രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കത്ത് നല്‍കി. ഇക്കാര്യം പരിഗണിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കുകയും ചെയ്തു. 

ശബരിമല വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി, ബിജെപിയുമായി ഒരുമിച്ച് നീങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൂഞ്ഞാര്‍ പഞ്ചായത്തില്‍ സിപിഎമ്മിന് നല്‍കിയ പിന്തുണ ജനപക്ഷം പിന്‍വലിച്ചിരുന്നു.