കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഇല്ല ; ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി 

ത്രിപുരയില്‍ കോണ്‍ഗ്രസിനെ ബിജെപി വിഴുങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഇല്ല ; ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി 


കണ്ണൂര്‍ : കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ സിപിഐഎം ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. എന്നാല്‍ യോജിക്കാവുന്നവരുമായി യോജിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ ശരിയായ ബദല്‍ നിലപാടുകളാണ് വേണ്ടത്. ബിജെപിയെ പോലുള്ള വര്‍ഗീയ ശക്തികളെ എതിര്‍ക്കുന്നതിന് മതേതര ജനാധിപത്യ കക്ഷികളെ ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നയവ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ചെറുത്ത്‌നില്‍പ്പെന്ന നിലയിലാണ് സിപിഎം രൂപം കൊണ്ടത്. പൂര്‍ണമായും ജനാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എത്രപാര്‍ട്ടികളിലാണ് ജനാധിപത്യവും തെരഞ്ഞെടുപ്പും നടക്കുന്നത്. പിണറായി ചോദിച്ചു. 

ആര്‍എസ്എസും ബിജെപിയും രാജ്യത്ത് വര്‍ഗീയ വികാരം ആളിക്കത്തിക്കുകയാണ്. വിഘടിപ്പിച്ച് ഭരിക്കുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും ജനജീവിതം ദുസ്സഹമാക്കി. ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ആലോചിക്കുകയാണ്. ശരിയായ ബദല്‍ നിലപാടുകള്‍ക്കേ ബിജെപിയെ പ്രതിരോധിക്കാന്‍ സാധിക്കൂ. ബിജെപിയ്ക്ക് അഴിമതിയില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഉള്ളത്. നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ ബിജെപി വിഘടനവാദ സംഘടനയുമായി കൈകോര്‍ക്കുകയാണ്. ത്രിപുരയില്‍ കോണ്‍ഗ്രസിനെ ബിജെപി വിഴുങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com