മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു ശരിയല്ല; 'അമ്മ'യുടെ നിലപാടു തിരുത്തിക്കുകയാണ് വേണ്ടത്: കോടിയേരി

മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു ശരിയല്ല; 'അമ്മ'യയുടെ നിലപാടു തിരുത്തിക്കുകയാണ് വേണ്ടത്: കോടിയേരി
മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു ശരിയല്ല; 'അമ്മ'യുടെ നിലപാടു തിരുത്തിക്കുകയാണ് വേണ്ടത്: കോടിയേരി

തിരുവനന്തപുരം: താരസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മോഹന്‍ലാലിനെപ്പോലൊരു നടനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമ്മയുടെ നിലപാട് തെറ്റാണെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും അതു തിരുത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.


ദിലീപിനെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് അമ്മ സ്വീകരിച്ച നിലപാടു തെറ്റാണ്. അതു തിരുത്തിക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. തിരുത്താന്‍ തയാറാണെന്ന സൂചനയാണ് അമ്മയില്‍നിന്നുണ്ടായിട്ടുള്ളത്. 

ഇക്കാര്യത്തില്‍ മോഹന്‍ലാലിനെപ്പോലെ ഒരു നടനോട് അക്രമണോത്സുകമായി പ്രതികരിക്കുന്നതിനോടു യോജിപ്പില്ല. അമ്മയില്‍ അംഗങ്ങളാണ് ജനപ്രതിനിധികള്‍ സിപിഎം അംഗങ്ങള്‍ അല്ല. പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തവരോടു വിശദീകരണം ചോദിക്കേണ്ട കാര്യമില്ലെന്നും കോടിയേരി വ്യക്തമാക്കി.

താരസംഘടന പൊതുബോധം ഉള്‍ക്കൊണ്ടു നിലപാടു തിരുത്തണമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. ഇടതു ജനപ്രതിനിധികള്‍ക്കെതിരെ ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും പാര്‍ട്ടി വിലയിരുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com