മലപ്പുറം:ആരുടെയെങ്കിലും വാലായിനിന്ന് ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുതെന്ന് സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ സംസ്ഥാന സമ്മേളന വേദിയിലാണ് പിണറായി വിജയന്റെ മറുപടി. നേരത്തെ പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസുമായുളള സഖ്യസാധ്യത തളളിയ പിണറായി വിജയന്‍ ബിജെപിക്കെതിരായ പോരാട്ടം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടക്കില്ലെന്നും വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരായ നീക്കത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ജനപിന്തുണലഭിക്കുകയില്ല.ഇടതുപക്ഷത്തേയും സര്‍ക്കാരിനെയും കുറിച്ച് ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
ബിജെപിയെ വളര്‍ത്തിയത് കോണ്‍ഗ്രസിന്റെ നയങ്ങളാണ്. ഏച്ചുകെട്ടിയ കൂട്ടുകെട്ടുകള്‍ ജനം തളളികളയുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ