ശബരിമലയില്‍ 50 വയസിന് മുകളിലുള്ള വനിതാ പൊലീസിനെ നിയോഗിച്ചത് ആര്‍എസ്എസിനെ ഭയന്നിട്ടല്ല- കോടിയേരി

ശബരിമല സന്നിധാനത്ത് 50 വയസിന് മുകളിലുള്ള വനിതാ പൊലീസിനെ നിയോഗിച്ചത് ആര്‍എസ്എസിനെ ഭയന്നിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
ശബരിമലയില്‍ 50 വയസിന് മുകളിലുള്ള വനിതാ പൊലീസിനെ നിയോഗിച്ചത് ആര്‍എസ്എസിനെ ഭയന്നിട്ടല്ല- കോടിയേരി

കൊച്ചി: ശബരിമല സന്നിധാനത്ത് 50 വയസിന് മുകളിലുള്ള വനിതാ പൊലീസിനെ നിയോഗിച്ചത് ആര്‍എസ്എസിനെ ഭയന്നിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിയുന്നത്ര സംയമനം പാലിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതിന്റെ ഭാഗമായാണ് അന്‍പത് കഴിഞ്ഞ വനിതാ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള തീരുമാനം. അത് ആര്‍എസ്എസിനെ ഭയപ്പെട്ടല്ല. ഇതല്ലാം ആര്‍എസ്എസിനെ ഭയപ്പെട്ടാണ് തീരുമാനമെടുക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനാണ് അവരുടെ ശ്രമം. അല്‍പ്പത്തമാണ് ആ പ്രസ്താവമെന്നും കോടിയേരി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി എന്താണോ അത് സര്‍ക്കാര്‍ നടപ്പാക്കും. വിഷയം സമവായത്തിലൂടെ പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം ചേരുമെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളി. സര്‍ക്കാര്‍ തലത്തില്‍ സര്‍വകക്ഷി യോഗത്തിന് തീരുമാനമെടുത്തിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി. 

കെടി അദീപിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജറായി മന്ത്രി കെടി ജലീല്‍ നിയമിച്ചതില്‍ തെറ്റില്ലെന്ന് കോടിയേരി പറഞ്ഞു. 
ജലീലിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com