നിലപാടില്‍ മാറ്റമില്ല ; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം

സമാധാനപരമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ സഹകരിക്കും. മറ്റുള്ള നടപടിയാണെങ്കില്‍ എന്ത് ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും കൊട്ടാരം പ്രതിനിധി
നിലപാടില്‍ മാറ്റമില്ല ; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം

പന്തളം: മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം അറിയിച്ചു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുമായി നടത്തുന്ന സര്‍വ്വകക്ഷിയോഗത്തിന് ശേഷം വൈകിട്ട് മൂന്നരയ്ക്കാണ് ചര്‍ച്ച. ശബരിമലയില്‍ ആചാര ലംഘനം പാടില്ലെന്നും മണ്ഡല കാലത്ത് സ്ത്രീ പ്രവേശനം അനുവദിക്കരുതെന്നുമുള്ള  നിലപാട് കൊട്ടാരം പ്രതിനിധി മുഖേനെ സര്‍ക്കാരിനെ അറിയിക്കും.

ഭക്തജനങ്ങളുടെ ആഗ്രഹം വിജയിച്ചു കഴിഞ്ഞുവെന്നും സംഘര്‍ഷമൊഴിഞ്ഞ് ശബരിമല സന്ദര്‍ശനം നടത്താനാവണമെന്നാണ് ആഗ്രഹമെന്നും കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ഈ ആഗ്രഹത്തോട് കൂടിയാണ്. സമാധാനപരമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ സഹകരിക്കും. മറ്റുള്ള നടപടിയാണെങ്കില്‍ എന്ത് ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും കൊട്ടാരം പ്രതിനിധി വ്യക്തമാക്കി.

 പന്തളം കൊട്ടാരത്തെ കൂടാതെ തന്ത്രികുടുംബത്തിലെ പ്രതിനിധിയും  ദേവസ്വം ബോര്‍ഡ് പ്രതിനിധികളും മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com