ഫ്രാങ്കോ ജയിലില്‍ തന്നെ; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പതിനൊന്നു ദിവസമായി പാലാ സബ്ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫ്രാങ്കോ ജയിലില്‍ തന്നെ; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പതിനൊന്നു ദിവസമായി പാലാ സബ്ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ കോടതി ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സിംഗിള്‍ ബഞ്ച് തള്ളുകയായിരുന്നു.

കേസില്‍ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ ഇടയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാനവാദം. ഈ വാദം കോടതി ശരിവെക്കുകയായിരുന്നു.  ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ല. കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുകയാണ്. ഫ്രാങ്കോയെ പോലെയുള്ള ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പായി കോടതിയില്‍ സീല്‍ വെച്ച കവറില്‍ പൊലീസ് രേഖയും ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചശേഷണമാണ് ബിഷപ്പിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളിയത്. സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം വളരെ ഗൗരവത്തിലെടുക്കുന്നുവെന്നും കോടതി അറിയിച്ചു.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനിയിലിരിക്കെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ബിഷപ്പിന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com