നാളെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ; മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2018 09:10 PM  |  

Last Updated: 19th October 2018 09:10 PM  |   A+A-   |  

train-mysore-660asa


എറണാകുളം: കോട്ടയം -ഏറ്റുമാനൂര്‍ റൂട്ടില്‍ പാത ഇരട്ടിപ്പിക്കല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി ഉള്‍പ്പടെ മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. 
എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചര്‍, എറണാകുളം- കൊല്ലം മെമു, എറണാകുളം- കായംകളം- എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
കോട്ടയം വഴി പോകുന്ന ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവയും ആലപ്പുഴ വഴിയാകും നാളെ സര്‍വ്വീസ് നടത്തുക. ആലപ്പുഴ വഴി തിരിച്ചുവിട്ട ട്രെയിനുകള്‍ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
 കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 10 മിനിറ്റ് കോട്ടയത്ത് പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.