നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് വീണ്ടും ബിജെപി,  സംസ്ഥാന വൈസ് പ്രസിഡന്റും സംഘവും അറസ്റ്റില്‍

നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പിഎം വേലായുധനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പത്തംഗ സംഘം രണ്ട്
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് വീണ്ടും ബിജെപി,  സംസ്ഥാന വൈസ് പ്രസിഡന്റും സംഘവും അറസ്റ്റില്‍

നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ വീണ്ടും പ്രതിഷേധം. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പിഎം വേലായുധനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പത്തംഗ സംഘം രണ്ട് കാറുകളിലായെത്തി പ്രതിഷേധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ നിലയ്ക്കല്‍ സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. 

 പ്രതിഷേധസൂചകമായി നാമജപങ്ങള്‍ ഉച്ചരിച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കി. ഒരു കൂട്ടം ആളുകള്‍ കാറുകളിലെത്തി പെട്ടെന്ന് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സമാനമായ പ്രതിഷേധം ഇനിയും സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

നാളെ നടയടയ്ക്കാനിരിക്കെ പ്രതിഷേധം കനക്കുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്ന് വലിയ ജാഗ്രതയാണ് ഈ പ്രദേശത്ത് പുലര്‍ത്തുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെ ആഹ്വാനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com